Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി ഐ ഒ കാർഡുകൾ സൗജന്യമായി ഒ സി ഐ ആയി മാറ്റാനുള്ള അവസാന തിയതി ഡിസംബർ 30 ആക്കി ഇന്ത്യൻ എംബസിയുടെ ഉത്തരവ്

പി ഐ ഒ കാർഡുകൾ സൗജന്യമായി ഒ സി ഐ ആയി മാറ്റാനുള്ള അവസാന തിയതി ഡിസംബർ 30 ആക്കി ഇന്ത്യൻ എംബസിയുടെ ഉത്തരവ്

ഡബ്ലിൻ: മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനവുമായി ഇന്ത്യൻ എംബസി. പി ഐ ഒ കാർഡുകൾ സൗജന്യമായി ഒ സി ഐ കാർഡാക്കി മാറ്റുന്നതിനുള്ള അവസാന തിയതി ഡിസംബർ 30 ആക്കി ദീർഘിപ്പിച്ചുകൊണ്ട് എംബസി ഉത്തരവിറക്കി. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു.

ഇന്ത്യയിൽ ജനിച്ചു വളർന്ന പൗരന്മാർക്ക് 2002 സെപ്റ്റംബർ 15 മുതൽ നൽകി വ ന്നിരുന്ന പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി ഐ ഒ) കാർഡുകൾക്ക് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ നിയമമനുസരിച്ച് ഈ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പിഐഒ കാർഡുകൾ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡാക്കി മാറ്റണമെന്നാണ് ഇപ്പോൾ സർക്കാർ നിർദ്ദേശം.

നിലവിൽ പിഐഒ കാർഡുകൾ ഉള്ളവർക്ക് ഡിസംബർ 31നു ശേഷം അത് ഒസിഐ കാർഡ് ആക്കാൻ സാധിക്കുകയില്ല. പിഐഒ കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളുമായി ഇന്ത്യൻ എംബസിയിൽ സമർപ്പിക്കണം. ഇതിന് രണ്ടു യൂറോയാണ് സർവീസ് ഫീസ്.

അതേസമയം ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച മറ്റു രാജ്യങ്ങളുടെ പൗരത്വമുള്ള പങ്കാളികൾക്ക് ഒസിഐ കാർഡുകൾ ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം മാത്രമായിരിക്കും വിതരണം ചെയ്യുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP