Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐറീഷ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണം വർധിക്കുന്നു; പൗരത്വം നേടിയവരുടെ എണ്ണം 2010നും 2012നും മധ്യേ ഇരട്ടിയായി

ഐറീഷ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണം വർധിക്കുന്നു; പൗരത്വം നേടിയവരുടെ എണ്ണം 2010നും 2012നും മധ്യേ ഇരട്ടിയായി

ഡബ്ലിൻ: ഐറീഷ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണം അടുത്തകാലത്ത് ഭീമമായ രീതിയിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഐറീഷ് സിറ്റിസൺഷിപ്പ് ഏറ്റവും കൂടുതൽ നേടിയവരുടെ എണ്ണം 2010നും 2012 നും മധ്യേയാണെന്നാണ് ഇഎസ്ആർഐയുടെ കണക്ക്. സിറ്റിസൺഷിപ്പ് നേടിയവരുടെ എണ്ണം മുൻ വർഷത്തെക്കാൾ 2010നും 2011നും മധ്യേ ഇരട്ടിയായെന്നും അതിനടുത്ത വർഷങ്ങളിൽ വീണ്ടും എണ്ണം ഇരട്ടിയായി വർധിച്ചെന്നുമാണ് പുതിയ റിപ്പോർട്ട്.

ഇന്റഗ്രേഷൻ 2013 എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയ കണക്കുകളാണ് സിറ്റിസൺഷിപ്പ് നേടുന്നവരുടെ എണ്ണത്തിലുണ്ടായ വർധന വ്യക്തമാക്കിയത്. 2005നും 2012നും മധ്യേ 54,700 നോൺ യൂറോപ്യൻ ആൾക്കാർ ഐറീഷ് സിറ്റിസൺഷിപ്പ് കരസ്ഥമാക്കി. 2012-ൽ തന്നെ 20,200 പേരാണ് ഐറീഷ് പൗരന്മാരായത്.

കൂടാതെ ഐറീഷുകാർക്കിടയിലും നോൺ ഐറീഷ് പൗരന്മാർക്കും ഇടയിലുള്ള വരുമാനതോത് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കഴിഞ്ഞ മൂന്നു വർഷത്തിൽ സിറ്റിസൺ അപേക്ഷകളിൽ വിദേശകാര്യ ഓഫീസ് പെട്ടെന്നു നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഐറീഷ് പൗരന്മാരെ പോലെ തന്നെയുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കുന്ന ഒരു വലിയ കുടിയേറ്റ സമൂഹം ഇവിടെ ഉയർന്നുവരുന്നുണ്ടെന്നും റിപ്പോർട്ട് തയാറാക്കിയ ഡോ.ഫ്രാൻസീസ് മക്ഗിനിറ്റി വെളിപ്പെടുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP