Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൃത്താഞ്ജലി & കലോത്സവം 2020' പ്രസംഗ മത്സര വിഷയങ്ങൾ പ്രസിദ്ധീകരിച്ചു; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

നൃത്താഞ്ജലി & കലോത്സവം 2020' പ്രസംഗ മത്സര വിഷയങ്ങൾ പ്രസിദ്ധീകരിച്ചു; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ മത്സരങ്ങൾ ഓൺലൈനായാണ് നടത്തപ്പെടുന്നത്. ഡിസംബർ മാസത്തിലെ ശനി, ഞായർ (തീയതി പിന്നീട്, അറിയിക്കുന്നതാണ്) ദിവസങ്ങളിൽ നടത്തപ്പെടുന്ന മത്സരങ്ങൾക്ക് നാട്ടിൽ നിന്നുമുള്ള പ്രഗത്ഭരാണ് വിധികർത്താക്കൾ. ജൂനിയർ സീനിയർ വിഭാഗങ്ങൾക്കായുള്ള പ്രസംഗ മത്സര വിഷയങ്ങൾ പ്രസിദ്ധീകരിച്ചു.

Juniors : 'The pros and cons of online education in comparison to classroom education'
Seniors :'The influence and reach of the media has become far too powerful'

സബ്ജൂനിയർ വിഭാഗത്തിൽ ആക്ഷൻ സോങ്ങ്, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം - ഇംഗ്ലീഷ്, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം എന്നീ മത്സരങ്ങളാണ് ഇത്തവണ നടത്തപ്പെടുന്നത്.മത്സരയിനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയപ്രകാരമുള്ള വീഡിയോകൾ അയച്ച് തരേണ്ടതാണ്, അവയിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 മത്സരാർത്ഥികൾ ഓൺലൈനിലൂടെ ലൈവ് മത്സരത്തിലും പങ്കെടുക്കേണ്ടതാണ്.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

4 ഇനങ്ങളിലോ അതിൽ കൂടുതലോ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസിൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവർക്ക് എലൈറ്റ് ഫുഡ്‌സ് അയർലണ്ട് നൽകുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.
www.nrithanjali.com

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :

King Kumar Vijayarajan - 0872365378
Silvia 0877739792
Sajesh Sudarsanan - 0833715000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP