Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി ടി ബൽറാം എം എൽ എ അയർലണ്ടിൽ നിന്നും ഗാന്ധി അവാർഡ് സ്വീകരിച്ചു

വി ടി ബൽറാം എം എൽ എ അയർലണ്ടിൽ നിന്നും ഗാന്ധി അവാർഡ് സ്വീകരിച്ചു

റോണി കുരിശിങ്കൽ

ഡബ്ലിൻ: ഐ ഒ സി - ഒ ഐ സി സി അയർലണ്ടിൽ വെച്ച് സംഘടിപ്പിച്ച ഒരുവർഷം നീണ്ടു നിൽക്കുന്ന ഗാന്ധി ജയന്തി ആഘോഷങ്ങളിൽ വി ടി ബൽറാം എം എൽ എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഓ ഐ സി സി അയർലണ്ട് ഏർപ്പെടുത്തിയ 2019 ലെ മികച്ച പാർലമെന്റേറിയനുള്ള ഗാന്ധി അവാർഡ് ഐ ഒ സി ചെയർമാൻ ഗുർഷരൻ സിങ്ങിൽ നിന്നും ബി ടി ബൽറാം എം എൽ എ ഏറ്റുവാങ്ങി.

ഐ ഒ സി - ഒ ഐ സി സി പ്രസിഡണ്ട് എം എം ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോട് കൂടി ആരംഭിച്ചു.

യോഗത്തിൽ പിഎം ജോർജ് കുട്ടി, പ്രശാന്ത് മാത്യു, ഡിനോ ജേക്കബ്, റോയ് കുഞ്ചലക്കാട്ട്, റോണി കുരിശിങ്കൽ പറമ്പിൽ, ജിംസൺ ജെയിംസ്, ഫവാസ് മാടശ്ശേരി, രാജു കുന്നക്കാട്ട്, രാജേഷ് ഉണ്ണിത്താൻ, മനോജ് മഴുവേലി, സണ്ണി രഹോണി, ബിനു ബ്ലാക്ക് റോക്ക്, റോയ് പേരയിൽ, ബാബുലാൽ യാദവ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾക്ക് മംഗള രാജേഷ്, അനുഗ്രഹ ജോയ്, നിധി സജേഷ്, ആഞ്ജലീന ജിബി, എന്നിസ് മാർട്ടിൻ, ശ്രുതി മുളവരിക്കൽ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP