Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡബ്ലിൻ സീറോ മലബാർ സഭയുടെ സ്‌നേഹാദ്രസ്മരണകളുണർത്തിയ `സ്‌നേഹകൂട്ടായ്മ`

ഡബ്ലിൻ സീറോ മലബാർ സഭയുടെ സ്‌നേഹാദ്രസ്മരണകളുണർത്തിയ `സ്‌നേഹകൂട്ടായ്മ`

ബിജു നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്റയിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു വൈകിട്ട് സംഘടിപ്പിച്ച സ്‌നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ ലൈൻ ഫ്‌ളാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മറ്റിയും നേതൃത്വം നൽകി.

സ്‌നേഹനുഭവങ്ങളും, ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും, മത്സരങ്ങളും പകിട്ടേകി. പ്രാർത്ഥനയോടെ സമാപിച്ച സ്‌നേഹകൂട്ടയ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ക്ഡൗണിന്റേയും സമ്മർദ്ദത്തിലുള്ള അയർലണ്ടിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP