Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഭാഷണ പരമ്പരയുമായി എസ്സൻസ് വീണ്ടും; റിഫ്‌ളക്ഷൻസ് 20' മാർച്ച് 7 നു താലയിൽ

പ്രഭാഷണ പരമ്പരയുമായി എസ്സൻസ് വീണ്ടും; റിഫ്‌ളക്ഷൻസ് 20' മാർച്ച് 7 നു താലയിൽ

സ്വന്തം ലേഖകൻ

ശാസ്ത്രാഭിരുചി, മാനവികത, സ്വതന്ത്ര ചിന്ത എന്നിവ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന എസൻസ് അയർലണ്ട് വീണ്ടും ഒരിക്കൽ കൂടി പ്രഭാഷണ പരമ്പരയുമായി നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ്.

ഐറിഷ് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പുതിയ ഒരു സംഘടനയാണ് 'എസൻസ് അയർലൻഡ് ' എങ്കിലും ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളും, ശാസ്ത്രാവബോധം വളർത്തുന്ന സെമിനാറുകളും ഒക്കെയായി ഐറിഷ് മലയാളികളുടെ ബൗദ്ധിക മണ്ഡലത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.

അടുത്തനാളിൽ നടത്തിയിരുന്ന 'ക്യൂരിയോസിറ്റി' എന്ന പരിപാടി വരും തലമുറയിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് എത്രമാത്രം പങ്കുവഹിച്ചു എന്നുള്ളതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് 'റിഫ്‌ളക്ഷൻസ് 20' എന്ന പരിപാടി. ക്യൂരിയോസിറ്റിയിൽ പങ്കെടുത്തു സമ്മാനം കരസ്ഥമാക്കിയ കാർത്തിക് ശ്രീകാന്ത് എന്ന 13 വയസുള്ള സ്‌കൂൾ വിദ്യാർത്ഥി 'Consumerism and climate change ' എന്ന വളരെ ഗഹനമായ ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്നു എന്നത് വളരെ ജിജ്ഞാസയോടു കൂടിയാണ് ആളുകൾ കാത്തിരിക്കുന്നത്.

കൂടാതെ, ഡോ. സിതാര പവിത്രൻ '3-ഡി പ്രിന്റിങ് ടെക്‌നോളജി', ഡോ. സുചിത്ര 'ഡിസ്ലക്‌സിയ', ജോസ് ജോസഫ് 'മിഴികൾ ഉയർത്തുവിൻ', അക്‌സ 'കേജ്ഡ്' (കൂട്ടിലടയ്ക്കപ്പെട്ടവർ), ബിനു ഡാനിയേൽ ' മരണമെത്തുന്ന നേരത്ത്' എന്നി വിഷയങ്ങളിലും പ്രഭാഷണങ്ങൾ അവതരിപ്പിക്കും.

ഈ പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഹാർദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

മനുഷ്യനെ ഒരു സാമൂഹ്യജീവി ആക്കിയതിൽ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ മസ്തിഷ്‌കത്തിലെ ദർപ്പണ നാഡീകോശങ്ങൾ ആണ് (Mirror Neurons). ഒരു പ്രവർത്തി മറ്റൊരാൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ അതിന്റെ ഫലം മറ്റൊരാൾ അനുഭവിക്കേണ്ടിവരുമ്പോഴോ നമുക്ക് തന്നെ തോന്നുന്ന ഒരു തന്മയീഭാവം സൃഷ്ടിക്കുന്നത് മിറർ ന്യൂറോണുകൾ ആണ്. മുറിവേറ്റ കിടക്കുന്ന ഒരു മനുഷ്യനെ കാണുമ്പോൾ അതിൽ നമ്മൾ നമ്മളെ തന്നെ കാണുന്നു അഥവാ നമ്മുടെ ഒരു റിഫ്‌ളക്ഷൻ മറ്റൊരാളിൽ കാണുന്നു എന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. ഈ സ്വഭാവം വ്യത്യസ്ത മനുഷ്യരിൽ കൂടിയും കുറഞ്ഞുമിരിക്കും.

ഗോത്ര കാലഘട്ടങ്ങളിൽ ഇത് സ്വന്തം ഗോത്രത്തോട് മാത്രം തോന്നിച്ചിരുന്ന ഒരു വികാരം ആയിരുന്നുവെങ്കിൽ ഇന്ന് തായ്ലൻഡിലെ ഗുഹയിൽ അകപ്പെട്ട, ഇന്നേവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു മനുഷ്യനോട് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മറ്റൊരു രാജ്യത്തെ മനുഷ്യന് പോലും തോന്നുന്ന ഒരു വികാരമാണ്. ഒരു മത ഗ്രന്ഥങ്ങളിലും എഴുതിയതുകൊണ്ട് മനുഷ്യനെ തോന്നുന്നതല്ല ഇത്. ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ജീവിവർഗ്ഗം അതിന്റെ പരിണാമത്തിലൂടെ നേടിയെടുത്തതാണ്.

മാനവികതയുടെയും ശാസ്ത്രചിന്തയുടേയും 'Reflection' ആകാൻ എസൻസ് അയർലൻഡ് അവതരിപ്പിക്കുന്നു. 'Reflections 20'. Scientology auditorium-ത്തിൽ March 7 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ 9.30 വരെയാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും എസ്സൻസ് അയർലണ്ടിൽ ചേർന്നു പ്രവർത്തിക്കുന്നതിനും താഴെയുള്ള ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടുക.
ഭാവിയിലും എസൻസ് അയർലണ്ട് ഇത്തരം പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നതാണ് .അതിൽ ശാസ്ത്രീയത, സ്വതന്ത്രചിന്ത, മാനവികത എന്നീ വിഷയങ്ങളിൽ അധികരിച്ച് നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾക്കോ പ്രഭാഷണം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ എസ്സൻസ് അയർലൻഡ് മായി ബന്ധപ്പെടുക.
087 9289885
087 2263917

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP