Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നൃത്താഞ്ജലി 2014' ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങൾ; ഡിസംബർ ആറിന് കലോത്സവം

'നൃത്താഞ്ജലി 2014' ആദ്യദിനം ശാസ്ത്രീയ നൃത്ത മത്സരങ്ങൾ; ഡിസംബർ ആറിന് കലോത്സവം

ഡബ്ലിൻ: ഡബ്ലിൻ സിറ്റി  കൗൺസിലിന്റെ പിന്തുണയോടെ വേൾഡ് മലയാളീ  കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ  'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ 5'  ലെ നൃത്താഞ്ജലി മത്സര ഇനങ്ങൾ 22നും 23നും നടത്തപ്പെടും. ഉത്ഘാടനദിവസമായ  22ന് (ശനി) രാവിലെ 9 മണി മുതൽ ശാസ്ത്രീയ നൃത്ത ഇനങ്ങളായ  'മോഹിനിയാട്ടം', 'ഭരതനാട്യം' എന്നിവയുടെ മത്സരമാവും നടക്കുക.23  ന് (ഞായർ) രാവിലെ 9 മണി മുതൽ  നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാൻസ്, ഐറിഷ് ഡാൻസ് എന്നിവയുടെയും  എല്ലാ ഗ്രൂപ്പ് ഇനങ്ങളുടെയും മത്സരങ്ങൾ നടക്കും.

ഡിസംബർ ആറിന് നടക്കുന്ന കലോത്സവത്തിൽ നൃത്തേതര ഇനങ്ങളായ ഫാൻസി ഡ്രസ്സ്, , കഥ പറച്ചിൽ, ആക്ഷൻ സോങ്ങ്, ലളിതഗാനം, പ്രസംഗം, മോണോ ആക്ട്, കവിതാ പാരായണം, പെൻസിൽ ഡ്രോയിങ്,  കളറിങ്, ദേശീയ ഗാനം തുടങ്ങിയവയുടെ മത്സരം നടക്കും. കലോത്സത്തിന്റെയും  നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റിൽ ലഭ്യമാണ്.
www.wmcireland.com.

മത്സര ദിവസങ്ങളിൽ ഡബ്ലിനിൽ പ്രവർത്തിക്കുന്ന അംഗീകൃത ഇന്ത്യൻ  കേറ്ററിംഗായ '  'Taste The Best' ഒരുക്കുന്ന രുചികരമായ  വിഭവങ്ങൾ  മത്സര വേദിയോടനുബന്ധിച്ച്    ലഭ്യമാണ്. ഓരോ ദിവസവും ലഭിക്കുന്ന വിഭവങ്ങൾ  ചുവടെ.
22ന് ചിക്കൻ ദം ബിരിയാണി, വെജ് ബിരിയാണി, കിഡ്‌സ് മീൽ. വൈകിട്ട് ചായ, ബോണ്ട .

23 ന് ചൈനീസ് ഫ്രൈഡ് റൈസ്   (വെജ്) , ഗോബി മഞ്ചൂരി, കിഡ്‌സ് മീൽ. വൈകിട്ട് ചായ, പഴം പൊരി.

ഡിസംബർ 6ന് ചിക്കൻ/ വെജ്  കോർമ്മ & ചപ്പാത്തി , കിഡ്‌സ് മീൽ.
വൈകിട്ട് ചായ, ഉഴുന്നു വട.

ഡബ്ല്യൂ. എം. സി അയർലണ്ട് പ്രോവിൻസിന്റെ പ്രസിഡന്റ്  കിങ് കുമാർ വിജയരാജനാണ്  'കലോത്സവം  ആൻഡ് നൃത്താഞ്ജലി സീസൺ 5' ന്റെ കോർഡിനേറ്റർ  (0872365378). വിവരങ്ങൾക്ക്: സിൽവിയ അനിത്ത്  (കൾച്ചറൽ സെക്രട്ടറി  0877739792),
ബിലിൻ തോമസ്  (അസ്സോസിയേറ്റ്  സെക്രട്ടറി  0876552055), സെറിൻ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP