Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ല്യൂ.എം.സി 'നൃത്താഞ്ജലി ആൻഡ് കലോത്സവം 2015' ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ വെബ് സൈറ്റിലൂടെ മാത്രം

ഡബ്ല്യൂ.എം.സി 'നൃത്താഞ്ജലി ആൻഡ് കലോത്സവം 2015' ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ വെബ് സൈറ്റിലൂടെ മാത്രം

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻ്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു . രക്ഷിതാക്കളുടെയും സംഘാടകരുടേയും സൗകര്യാർത്ഥം ഇത്തവണ നൃത്താഞ്ജലിക്കും കലോത്സവത്തിനുമായി പ്രത്യേക വെബ്‌സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റിൽ കൂടി മാത്രമേ ഇത്തവണ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. വെബ്‌സൈറ്റ് വഴി രക്ഷിതാക്കൾക്ക് കുട്ടികളെ മത്സരത്തിനായി രജിസ്റ്റർ ചെയ്ത് ‘പെയ്പാൽ’,’ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്’കൾ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാൻ സൗകര്യം ഉണ്ട്. രജിസ്‌ട്രേഷൻ ഒക്ടോബർ 10ന് അവസാനിക്കും.

മത്സര ഇനങ്ങൾ, മത്സര നിയമങ്ങൾ ,വിധി നിർണയത്തിന്റെ മാർഗരേഖ , കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ മത്സരങ്ങളുടെ ഫോട്ടോ/ വീഡിയോ ഗാലറി തുടങ്ങിയവ പുതിയ വെബ്‌സൈറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. ‘നൃത്താഞ്ജലി & കലോത്സവ’ വും കൂടുതൽ സുതാര്യവും കുറ്റമറ്റതും ആക്കി തീർക്കാൻ ഈ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് മത്സരങ്ങൾ ഒരു വിജയമാക്കാൻ ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നു.

പുതിയ വെബ്‌സൈറ്റ് : www.nrithanjali2015.com

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015′ (Dublin International Arts Festival for people of Indian Origin) , 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയിൽ അരങ്ങേറും. രാവിലെ 9 മണി മുതൽ ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത് തുടങ്ങും.

കഴിഞ്ഞ അഞ്ചു വർഷങ്ങളായി കേരളത്തിലെ സ്‌കൂൾ യുവജനോത്സവ മാതൃകയിൽ അരങ്ങേറുന്ന മത്സരങ്ങളിൽ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരായ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ടാകും.

ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് ഈ വർഷത്തെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ കോർഡിനേറ്റർ. വെബ്‌സൈറ്റ് രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ ജോൺ ചാക്കോ( 0876521572)യെ ബന്ധപെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP