Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെലോഡിയ-2022 കാരൾ സന്ധ്യ കോർക്കിൽ നടത്തപ്പെടുന്നു

മെലോഡിയ-2022 കാരൾ സന്ധ്യ കോർക്കിൽ നടത്തപ്പെടുന്നു

സ്വന്തം ലേഖകൻ

കോർക്ക്: അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ അഭിമുഖ്യത്തിൽ, ക്രിസ്മമസ് രാവുകളെ വരവേൽകാനായി എക്യുമെനിക്കൽ കരോൾ സന്ധ്യ, മെലോഡിയ-22 നവംബർ 26-നു കോർക്ക് ബാലിൻഹസ്സിഗ്ഗ് മരിയൻ ഹാളിൽ (T12 PN2X) വച്ച് നടത്തപെടുന്നു. ഈ ഗാനസന്ധ്യയിൽ അയർലൻണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും പ്രൊഫഷണൽ ഗ്രൂപ്പുകളിൽ നിന്നുമുള്ള ക്വയർ ടീമുകൾ പങ്കെടുക്കുന്നതാണ്. അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ നിന്നും ആളുകൾ ഈ ഗാനസന്ധ്യയിൽ സംബദ്ധിക്കുന്നതാണ്.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്റെ ജനനപ്പെരുന്നാൾ ആഘോഷിക്കുവാൻ ഒരുങ്ങുന്ന ഈ വേളയിൽ, മെലോഡിയ-2022 പരിപാടിയിൽ സംബന്ധിക്കുവാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

വിശദ വിവരങ്ങൾക്ക്:
ഫാ. മാത്യു കെ മാത്യു Mob: 089-464-4087
ബിജു മാത്യു, Mob: 087-295-3260

https://www.facebook.com/photo/?fbid=121923060708522&set=a.114584901442338

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP