Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത നടനും നർത്തകനുമായ വിനീതിന്റെ നിറസാന്നിധ്യത്തി സപ്തസ്വര അരങ്ങേറ്റം; 2022 സംസ്‌കൃതി അവിസ്മരണീയമായി

പ്രശസ്ത നടനും നർത്തകനുമായ വിനീതിന്റെ നിറസാന്നിധ്യത്തി സപ്തസ്വര അരങ്ങേറ്റം; 2022 സംസ്‌കൃതി അവിസ്മരണീയമായി

അനിൽകുമാർ

ടുലമായ നൃത്തചുവടുകളിൽ മുദ്രകൾ കൈകോർത്തു, അഴകിന്റെ ആഴങ്ങളിൽ ഭാവങ്ങൾ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിച്ചു നവരസങ്ങൾ ഹൃദയങ്ങളിലേക് പകർന്നാടിയ നിമിഷങ്ങൾ. പത്തു കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ആഘോഷരാവായിരുന്നു ഒക്ടോബർ 31സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം 2022'സംസ്‌കൃതി'.

ആദ്യാവസാനം വരെ ഏകോപനമായ നൃത്താവിഷ്‌കാരം കൊണ്ട് വിസ്മയം തീർത്ത പത്തു രത്‌നങ്ങളാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സിലൂടെ അരങ്ങേറ്റം കുറിച്ചത്. കാരൊലൈൻ എബ്രഹാം, എവെലിൻ എബി, ഗൗരി പ്രദീപ് നമ്പൂതിരി, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, നിരഞ്ജന ജിതേഷ് പിള്ള, റിയ നായർ, ഷാരോൺ സൈലോ, സ്വര രാമൻ നമ്പൂതിരി, ശ്യാമള ദേവി സഭാപതി, എന്നിവരാണ് അരങ്ങേറ്റം കുറിച്ച ആദ്യ ബാച്ച് കുട്ടികൾ.

ഈ മുഹൂർത്തത്തെ ധന്യമാക്കികൊണ്ട് പ്രശസ്ത നടനും നർത്തകനുമായ ശ്രീ വിനീത് മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു. അരങ്ങേറ്റം നടത്തിയ കുട്ടികളെ പ്രത്യേകം പ്രശംസിക്കുകയും അനുമോദന പത്രം നൽകുകയും ചെയ്തു. ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര വിശിഷ്ടാഥിതി സ്ഥാനം അലങ്കരിച്ചു.

ഭാരതത്തിന്റെ സംസ്‌കാര പാരമ്പര്യത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു അരങ്ങേറ്റത്തിന്റെ ചടങ്ങുകൾ.അന്നമാചാര്യ ചിട്ടപ്പെടുത്തിയ ബ്രഹ്മം ഒക്കട്ടെ എന്ന അർത്ഥവത്തായ കീർത്തനത്തിന് പ്രീതി പ്രദമായ ചുവടുകളാൽ ശ്രീ വിനീത് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഭദ്രദീപം കൊളുത്തി വിശിഷ്ടാതിഥികൾ വേദിയെ പ്രകാശപൂരിതമാക്കി. മാതാപിതാക്കളെയും, ഗുരുവായ സപ്ത രാമൻ നമ്പൂതിരിയേയും ദക്ഷിണ നൽകി നമസ്‌കരിച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം, ഗുരു ശിഷ്യകളുടെ കാലിൽ ചിലങ്ക അണിയിക്കുകയും ചെയ്ത ചടങ്ങ് ഗുരുശിഷ്യബന്ധത്തിന്റെയും ഭാരത സംസ്‌കാരത്തിന്റെ മഹത്വം വിളിച്ചോതുന്ന അപൂർവ്വ നിമിഷങ്ങളായി മാറി.

തഞ്ചാവൂർ സഹോദരന്മാർ ചിട്ടപ്പെടുത്തിയ ഭരതനാട്യം മാർഗ്ഗം അതിന്റെ പരിപൂർണ സമ്പ്രദായമനുസരിച്ചാണ് കുട്ടികൾ അരങ്ങേറിയതു. ശ്ലോകത്തിൽ തുടങ്ങി മംഗളത്തിൽ പര്യവസാനിച്ച മാർഗ്ഗപരമ്പരയിൽ ഒൻപത് ഇനങ്ങളാണ് കാണികൾക്ക് കാഴ്ചവിരുന്നൊരുക്കിയത്.

അയർലണ്ടിലെ പ്രശസ്ത ഗായികമാരായ മംഗള രാജേഷ്, ശ്രേയ സുധീർ, സൗമ്യ സജേഷ് എന്നിവരുടെ സ്വര മാധുര്യവും രോഹിത് സുബ്രമണ്യം വയലിനിൽ തീർത്ത സംഗീതവും ഒപ്പം സപ്തസ്വര സഹോദരിമാരുടെ പ്രത്യേക നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. സജേഷ് സുധർശന്റെ നന്ദി പ്രകാശനത്തോടെ പ്രൗഢഗംഭീരമായ കലാസന്ധ്യക്കു തിരശീല വീണു.

കുട്ടികളുടെ മികച്ച പ്രകടനത്തെയും ചടങ്ങുകളുടെ ചിട്ടയായ ക്രമീകരണരീതിയെയും വിനീത് പ്രത്യേകം അനുമോദിച്ചു.അരങ്ങേറ്റത്തോടനുബന്ധിച്ചു അടുത്ത ദിവസം നവംബർ 1 നു താല സയന്റോളജിയിൽ നൃത്ത സെമിനാർ സങ്കടിപ്പിച്ചു. പത്മഭൂഷൺ ശ്രിമതി പത്മ സുബ്രമണ്യം പുനരാവിഷ്‌കരിച്ച ഭരതനൃത്യം ആയിരുന്നു സെമിനാർ വിഷയം.വിനീത് നയിച്ച നൃത്ത സെമിനാറിൽ നാല്പതോളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു.

ബോധനശാസ്ത്രത്തിൽ പരാമർശിക്കുന്ന നൃത്ത ഹസ്തങ്ങളെ പ്രധാന വിഷയമായി അവതരിപ്പിച്ച രണ്ടര മണിക്കൂർ നീണ്ട സെമിനാർ പങ്കെടുത്തവർക്ക് മതിവരാത്ത നിമിഷങ്ങളായിരുന്നു.ഓരോ കുട്ടികളിലും നാട്യശാസ്ത്രത്തിന്റെ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഭരതനൃത്യത്തെക്കുറിച്ചു കൂടതൽ അറിവ് നേടുവാനുള്ള പ്രചോദനമായിരുന്നു കാഴ്ചക്കും മനസ്സിനും ഏറെ ഹൃദ്യമായ ഈ സെമിനാർ. സാഹിത്യ നഗരമായ ഡബ്ലിനിൽ ഭാരതസംസ്‌കാരത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നതായിരുന്നു സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്‌സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം സംസ്‌കൃതി 2022.

ഫോട്ടോ : K R അനിൽകുമാർ, ഗീവർഗ്ഗീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP