Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

നാടിനൊരു പൾസ് ഓക്‌സിമീറ്റർ; ഡബ്ല്യുഎംസിയോടൊപ്പം നിങ്ങൾക്കും പങ്കാളിയാകാം

നാടിനൊരു പൾസ് ഓക്‌സിമീറ്റർ; ഡബ്ല്യുഎംസിയോടൊപ്പം നിങ്ങൾക്കും പങ്കാളിയാകാം

സ്വന്തം ലേഖകൻ

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിൽ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം കേരളത്തിൽ പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്നതിനാൽ പ്രവാസികളോട് അദ്ദേഹം സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് സഹായ മനസ്‌കരായ ആളുകളുടെ പിന്തുണയോടെ 300 പൾസ് ഓക്‌സിമീറ്റർ ചൊവ്വാഴ്ചയോടെ Air Cargo വഴി നാട്ടിലേക്ക് അയക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

അയർലണ്ടിലെ പ്രമുഖ ഫാർമസിയായ Molloys Pharmacy യിൽ നിന്നും 14 യൂറൊ മുതലുള്ള പൾസ് ഓക്‌സിമീറ്ററുകൾ ഓർഡർ നൽകി നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളിയായി ജന്മനാടിന് കൈത്താങ്ങാകാം. Molloys Pharmacy യിൽ നിന്നും എങ്ങനെ ഓർഡർ ചെയ്യണമെന്നുള്ള വിവരങ്ങൾക്ക് www.wmcireland.com സന്ദർശിക്കുക.

നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ, നിങ്ങൾക്ക് നേരിട്ടോ പൾസ് ഓക്‌സിമീറ്ററുകൾ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അവയും ഇതോടൊപ്പം അയയ്ക്കാൻ സാധിക്കും. വിവരങ്ങൾക്ക് : 0870557783 (അനിത്ത്), 0872365378 (കിങ് കുമാർ )

അടുത്ത ആഴ്ച തന്നെ അയയ്ക്കേണ്ടതിനാൽ എത്രയും വേഗം ഇതിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP