Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി ക്രാന്തി ഹെല്പ് ഡസ്‌ക് രൂപീകരിച്ചു; വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹായങ്ങൾ ചെയ്തു കൊടുക്കും

കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി ക്രാന്തി ഹെല്പ് ഡസ്‌ക് രൂപീകരിച്ചു; വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹായങ്ങൾ ചെയ്തു കൊടുക്കും

സ്വന്തം ലേഖകൻ

അയർലന്റ്:ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്. പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പല പ്രവാസികളുടെയും മാതാ പിതാക്കൾ ഒറ്റക്ക് കഴിയുന്ന സാഹചര്യവും ഉണ്ട്. ഇത്തരത്തിൽ വിവിധ തരത്തിൽ സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി അയർലണ്ടിലും കേരളത്തിലും ക്രാന്തി ഒരു ഹെല്പ് ഡസ്‌ക് രൂപീകരിച്ചു

ലോക് ഡൗൺ കാലത്തെ തൊഴിലില്ലായ്മ വേതനം, റെന്റ് സംബന്ധിച്ച കാര്യങ്ങൾ, വിസ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയ ലീഗൽ സംശയങ്ങൾ ഉള്ളവരെയും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെട്ടു പോകുന്ന പ്രവാസികളെയും നാട്ടിൽ ഉള്ള ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ആൾ സഹായം ആവശ്യം ഉള്ളവരെയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ സഹായിക്കുക എന്ന ഉദ്ദേശത്തിൽ ആണ് ക്രാന്തി ഹെല്പ് ഡസ്‌ക് രൂപീകരിച്ചിരിക്കുന്നത്. അയർലണ്ടിലും കേരളത്തിലും രണ്ടു ടീമുകളെ ഹെല്പ് ഡസ്‌ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുണ്ട്.

കൂടാതെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹായങ്ങൾ ചെയ്തു കൊടുക്കാനും തീരുമാനം എടുത്തിട്ടുണ്ട്. കിൽകെന്നി യൂണിറ്റ് അംഗങ്ങളായ രാഹുൽ കണിയന്തറയുടെയും പ്രവീണിന്റയും നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.ഏതെങ്കിലും തരത്തിൽ ആവശ്യം ഉള്ളവർ താഴെ കാണുന്ന നബറുകളിൽ ബന്ധപെടുക.


Shinith Ak -0870518520

Anoop John-0872658072

Ratheesh suresh -0870555906

John chacko -0876521572

Sarin v sadasivan

-0892415234

Binu varghese-0876707857

jithin ram -089 211 3987

Kerala

Abhilash thomas -00919207950743

Manoj d mannath -00918304942820

Suresh babu -00917012060354

Jishnu Harikumar -00917510741491

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP