Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിജീവനത്തിനായി ക്രാന്തിയുടെ കൈത്താങ്ങ്; വാക്‌സിൻ എടുക്കേണ്ട തുക സ്വരൂപിക്കാനൊരുങ്ങി അയർലന്റിലെ മലയാളി സംഘടനയും

അതിജീവനത്തിനായി ക്രാന്തിയുടെ കൈത്താങ്ങ്; വാക്‌സിൻ എടുക്കേണ്ട തുക സ്വരൂപിക്കാനൊരുങ്ങി അയർലന്റിലെ മലയാളി സംഘടനയും

സ്വന്തം ലേഖകൻ

വാക്സിൻ വേണമെങ്കിൽ ഒരു ഡോസിന് 400 രൂപ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൊടുക്കേണ്ട അവസ്ഥയിലാണ് .രണ്ടു പ്രളയവും , ഓഖിയും , നിപ്പായും , ഇപ്പോൾ കോവിഡും തകർത്ത നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ബുദ്ധിമുട്ടിൽ ആണെങ്കിലും കേരളത്തിലെ എല്ലാ മനുഷ്യർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ആ സൗജന്യം നമ്മുടെ കുടുംബത്തിനും ലഭിക്കും. അതുകൊണ്ട് നമുക്ക് സാധിക്കുന്നത്ര ആളുകൾക്ക് വാക്‌സിൻ എടുക്കേണ്ട തുക സ്വരൂപിച്ച് സിഎംഡിആർഎഫിൽ കൊടുക്കാനാണ് ക്രാന്തിയുടെ തീരുമാനം.

നിങ്ങളെ കൊണ്ട് സാധിക്കുന്ന ഒരു തുക, അത് എത്ര ചെറുതോ വലുതോ ആകട്ടെ, താഴെ കൊടുത്ത അക്കൗണ്ട് നമ്പറിൽ അയക്കുക. നമ്മുടെ കേരളത്തിന് കൈത്താങ്ങ് ആവുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) കേരളത്തെ സ്‌നേഹിക്കുന്നവർ നൽകുന്ന സ്‌നേഹ നിധിയാണ്.കേരളം തളരുമ്പോൾ, കൈത്താങ്ങായി ഒരു സ്‌നേഹ സ്പർശം..

തോൽക്കാൻ തയ്യാറല്ല..
തോൽപ്പിക്കാൻ ആരെയും അനുവദിക്കില്ല എന്ന ഉറപ്പുള്ള വാക്കാണ് ഓരോ മലയാളിയുടെയും അഭിമാനം....

Account Name: Kranthi Ireland
IBAN: IE46AIBK93235333239085

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP