Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം; കാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം; കാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

സ്വന്തം ലേഖകൻ

ന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്‌സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന് പിന്തുണയോടെ സന്ദേശങ്ങൾ അയച്ചു നൽകി.

ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നത്തും വൈസ് പ്രസിഡന്റ് പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.ഡബ്ലിൻ നോർത്ത്, ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ്, കോർക്ക്, കിൽകെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം കുടുംബങ്ങൾ അന്നം തരുന്ന കർഷകർക്ക് പിന്തുണയുമായി എത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP