Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിൽ ലൈവിൽ വരുന്നു

സ്വന്തം ലേഖകൻ

കേരള മന്ത്രിസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിങ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിലൂടെ അയർലൻഡ് മലയാളികളോട് സംസാരിക്കാൻ ആയി വരുന്നു. ഇന്ന് വൈകിട്ട് നാലരക്കാണ് (ഇന്ത്യൻ സമയം രാത്രി ഒൻപതു മണിക്ക്) മന്ത്രി ക്രാന്തി ഫേസ്‌ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ മന്ത്രി മൂന്നു തവണ കേരള നിയമസഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സിപിഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു. എസ്.എഫ്.ഐ.യിലൂടെ പൊതുരംഗത്തെത്തിയ മന്ത്രി നിലവിൽ സിഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.

മികച്ച മുന്നേറ്റം കാഴ്ച വച്ചു അഞ്ചാം വർഷത്തിലെക്ക് കടന്ന കേരളത്തിലെ പിണറായി സർക്കാരിലെ നിർണായകമായ നിരവധി വകുപ്പുകൾ ഭംഗിയായി കൈകാര്യം ചെയ്തു വിമർശകരുടെ ഉൾപ്പെടെ കൈയടി നേടിയ മന്ത്രി കൂടിയാണ് ജെ മേഴ്‌സിക്കുട്ടിയമ്മ. അടഞ്ഞു കിടന്ന നൂറു കണക്കിന് കശുവണ്ടി ഫാക്ടറികൾ ആണ് മന്ത്രി മുൻകൈ എടുത്തു തുറന്നു പ്രവർത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ആയിരക്കണക്കിന് കണക്കിന് ഫ്‌ളാറ്റുകൾ പണിതു ഉയർത്തിയതും ശ്രദ്ധേയമായി.

ഈ കൊറോണ കാലത്തെ തിരക്കിനിടയിലും സമയം മാറ്റി വച്ചു അയർലണ്ടിലെ പ്രവാസികളെ കണ്ടു സംസാരിക്കാൻ മന്ത്രി എത്തുമ്പോൾ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP