Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ പ്രതിരോധത്തിന് കർമ്മസമിതിയുമായി ക്രാന്തി കിൽക്കെനി യൂണിറ്റ്; ക്രാന്തിയുടെ സേവന പ്രവർത്തനങ്ങൾ ഇങ്ങനെ; ആവശ്യക്കാർക്ക് ബന്ധപ്പെടാം

കൊറോണ പ്രതിരോധത്തിന് കർമ്മസമിതിയുമായി ക്രാന്തി കിൽക്കെനി യൂണിറ്റ്; ക്രാന്തിയുടെ സേവന പ്രവർത്തനങ്ങൾ ഇങ്ങനെ; ആവശ്യക്കാർക്ക് ബന്ധപ്പെടാം

സ്വന്തം ലേഖകൻ

കൊവിഡ് പ്രതിരോധത്തിന് ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിൽക്കെനിയിലെയും, പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് അവശ്യ സഹായങ്ങൾ എത്തിക്കുന്നതിനായി ഒരു കർമ്മ സമിതി പ്രവർത്തനം ആരംഭിച്ചു. അയർലണ്ടിലെ അരോഗ്യവകുപ്പിന്റെയും, സർക്കാരിന്റെയും നിർദ്ദേശങ്ങളും, നിബന്ധനകളും പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിറ്റ് മുഖേന പ്രാവർത്തികമാക്കുന്നത്. പേഴ്‌സണൽ പൊട്ടക്ടീവ് എക്യുപ്‌മെന്റ് (PPE), മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ ആവശ്യക്കാർക്ക് യൂണിറ്റ് അംഗങ്ങൾ എത്തിച്ചു നൽകുന്നതായിരിക്കും. വാഹന സൗകര്യമില്ലാത്തവർക്കും, ഐസലേഷനിൽ കഴിയുന്നവർക്കും മരുന്നുകളും, മറ്റ് അവശ്യവസ്തുക്കളും വീടുകളിൽ എത്തിച്ച് നൽകുവാനും കർമ്മസമിതി ഒരുക്കമാണ്.

ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിലെ വിവിധ പ്രദേശങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം നേരത്തേ ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി ഒരുമിച്ച് നിന്നു കൊണ്ട് ഈ മഹാമാരിയെ നേരിടാം, പരാജയപ്പെടുത്താം.എന്താവശ്യം ഉണ്ടെങ്കിലും വിളിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP