Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ക്രാന്തിയുടെ അടുത്ത വിനോദ പരിപാടിയിൽ മലയാള സിനിമാ താരം ഗിന്നസ് പക്രു അതിഥിയായി എത്തുന്നു

ക്രാന്തിയുടെ അടുത്ത വിനോദ പരിപാടിയിൽ മലയാള സിനിമാ താരം ഗിന്നസ് പക്രു അതിഥിയായി എത്തുന്നു

സ്വന്തം ലേഖകൻ

ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ നടത്തുന്ന കലാവിരുന്നിൽ അടുത്ത അതിഥിയായി മലയാള സിനിമാ താരം ഗിന്നസ് പക്രു പങ്കെടുക്കുന്നു. കഴിഞ്ഞ രണ്ടു പ്രോഗ്രാമുകളും അയർലണ്ടിലും പുറത്തുമായി പതിനായിരകണക്കിന് കാണികളെ നേടാൻ സാധിച്ചു എന്നത് അഭിനകരമായ കാര്യം ആണ്. പരിമിതികളെ തൃണവത്കരിച്ചു കൊണ്ട് ഉയരങ്ങൾ കീഴടക്കിയ ഗിന്നസ് പക്രുവിനെ അയർലണ്ടിലെ പ്രവാസി സമൂഹത്തിനു മുന്നിൽ ആദ്യമായി ആണ് വരുന്നത്.

യുവജനോത്സവങ്ങളിലെ മിമിക്രി വേദികളിൽ സമ്മാനങ്ങൾ വാങ്ങി കൂട്ടി കൊണ്ട് ശ്രദ്ധേയനായി മാറിയ ഗിന്നസ് പക്രു പിന്നീട് ഒട്ടനവധി സിനിമകളിൽ മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നിരവധി അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ചു. കൊമേഡിയനായും വില്ലനായും നായകനായും മലയാള സിനിമയിൽ തിളങ്ങിയ ഗിന്നസ് പക്രുവിനെ അത്ഭുതദ്വീപ് എന്ന സിനിമയിലെ അഭിനയത്തിന് ഗിന്നസ് അവാർഡും തേടിയെത്തി. കേരള സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നടൻ ആണ് ഗിന്നസ് പക്രു.

ഈ കൊറോണ കാലത്തെ അയർലൻഡ് പ്രവാസികളുടെ മാനസിക സമ്മർദ്ദം കുറക്കുവാനായി അദ്ദേഹത്തിന്റെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ അയർലൻഡ് പ്രവാസികളോട് ക്രാന്തി ഫേസ് ബുക്ക് പേജിലൂടെ പങ്കുവെക്കാനായി ഈ ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 10.30 നു) അദ്ദേഹം എത്തും. മുൻ പരിപാടികൾക്ക് തന്ന സഹകരണവും പിന്തുണയും തുടർന്നും ക്രാന്തി അയർലൻഡ് വീണ്ടും അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP