Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേളീ ഇന്റർ നാഷണൽ കലാമേള: സൂര്യ ഇന്ത്യ കലാതിലകപ്പട്ടം അയർലന്റിന്

കേളീ ഇന്റർ നാഷണൽ കലാമേള: സൂര്യ ഇന്ത്യ കലാതിലകപ്പട്ടം അയർലന്റിന്

ഡബ്ലിൻ: സ്വിറ്റസർലണ്ടിൽ നടന്ന 12- മത് കേളീ ഇന്റർ നാഷണൽ കലാമേളയിൽ കലാ മാമാങ്കത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ സൂര്യ ഇന്ത്യ കലാതിലകപ്പട്ടം അയർലന്റിന് രണ്ടാം തവണയും. പ്രവാസി മലയാളികളുടെ അഭിമാനവും അയർലന്റിലെ താമസക്കാരിയുമായ സപ്താ രാമനാണ് അയർലന്റിന് ഈ വിജയം രണ്ടാം തവണയും നേടികൊടുത്തത്.

മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ മികച്ച നിലവാരത്തോടേ ഉയർന്ന മർ്ക്ക് നേടി സപ്താ രാമൻ കലാ രത്‌ന അവാർഡ് കൈപ്പിടിയിലൊതുക്കി. നൃത്ത ഇതര ഇനമായ പ്രസംഗത്തിലും കഴിവു തെളിയിച്ച് പ്രഥമ സ്ഥാനം നിലനിർത്തിയാണ് സപ്ത അയർലന്റിന് ഈ ബഹുമതി വാങ്ങികൊടുത്തത്. പങ്കെടുത്ത എല്ലാ ഇനത്തിലും മികച്ച പ്രകടനമാണ് സപ്ത കാഴ്‌ച്ചവയ്ച്ചതെന്ന് ജഡ്ജിങ്ങ് പാനൽ പറഞ്ഞു.

നൃത്ത ഇതര ഇനങ്ങളിൽ കരോക്കേ ഗാനത്തിൽ ഒന്നാം സ്ഥാനവും, സോളോ സോങ്ങ്, പ്രസംഗം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി അയർലന്റിലേ യുവ പ്രതിഭയായ ബ്രിട്ടോ പേരേപ്പാടന് ആദ്യമായി ഫാ.ആബേൽ മെമോറിയൽ അവർഡ് അയർലന്റിനു നേടികൊടുത്തു. കേളീ കലാമേലയിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തി. 15 ഇനങ്ങളിൽ ആയി 2 ദിവസ മത്സരത്തിൽ ജൂറിയായി 7 രാജ്യത്തുനിന്നും പ്രതിഭകൾ എത്തി.150ഓളം പേര് മത്സരത്തിൽ പങ്കെടുത്തു.

അയർലണ്ടിനെ പ്രതിനിധീകരിച്ച് എട്ടുകുട്ടികളാണ് ഇത്തവണ കലാമേളയിൽ മാറ്റുരച്ചത്.
കലാമേളയിൽ മറ്റു സമ്മാനങ്ങള് നേടിയവർ: ജൂനിയർ വിഭാഗത്തിൽ വിഷ്ണു ശങ്കർ, കുച്ചിപ്പുടിയിൽ ഒന്നാം സമ്മാനവും ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ രണ്ടാം സമ്മാനവും നേടി. ബ്രോണ  പെരേപ്പാടന് പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സമ്മാനവും, കുച്ചിപ്പുടിയിൽ മൂന്നാം സമ്മാനവും ലഭിച്ചു. ഉമാ ശങ്കർ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ രണ്ടാം സമ്മാനവും ഭരതനാട്യം, പ്രസംഗം എന്നീ ഇനങ്ങളിൽ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

സബ്ജൂനിയർ വിഭാഗത്തിൽ് ആജ്ഞല മേരി ജോസിന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിൽ ഒന്നാം സമ്മാനവും, പ്രസംഗത്തിൽ രണ്ടാം സമ്മാനവും ലഭിച്ചു. ഹരണി മീനാക്ഷി സുന്ദരം പ്രസംഗത്തിൽ ഒന്നാം സമ്മാനവും, ഭരതനാട്യത്തിൽ രണ്ടാം സമ്മാനവും, കുച്ചിപ്പിടിക്ക് മൂന്നാം സമ്മാനവും കരസ്ഥമാക്കി. മേജർ സിനിമാറ്റിക്ക് ഗ്രൂപ്പ് ഡാൻസ് ഉമാ ശങ്കർ & ടീം മൂന്നാം സമ്മാനവും ലഭിച്ചു.

മിനീസിൽ സ്വരരാമൻ നമ്പൂതിരി കരോക്കെ ഗാനത്തിലും, കഥപറച്ചിലിലും ഒന്നാം സമ്മാനത്തിന് അർഹനാകുകയും ചെയ്തു. മുഖ്യ അതിഥികൾ ആയിരുന്നു. രവീന്ദ്രപ്രസാദ് ജയ്‌സ്വാഗ് (ഡപ്യൂട്ടി ചീഫ് മിഷന്, ഇന്ത്യൻ എംബസി ,ബേൺ), സിനിമാതാരം ശങ്കർ  എന്നിർ സമ്മാനദാനം നിർവഹിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP