Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ഘടകം പ്രസിഡന്റായി ലിങ്ക് വിൻസ്റ്റാറിനെ നിയമിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ഘടകം പ്രസിഡന്റായി ലിങ്ക് വിൻസ്റ്റാറിനെ നിയമിച്ചു

റോണി കുരിശിങ്കൽ

ഡബ്ലിൻ: എ.ഐ.സി.സി.യുടെ വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് ഘടകം പ്രസിഡന്റായി എം.എം ലിങ്ക് വിൻസ്റ്റാറിനെ നിയമിച്ചതായി ചെയർമാൻ സാം പിത്രോഡ അറിയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ളവർ ഒത്തുചേരുന്ന സംഘടനയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി). രാഹുൽഗാന്ധിയടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾ അയർലണ്ടിൽ എത്തുമ്പോൾ പരിപാടികൾ സംഘടിപ്പിക്കുന്ന ചുമതയും ഐ.ഒ.സിക്കാണ്.

നിലവിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് അനുഭാവികളായ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി-യുടെ പ്രസിഡന്റാണ് ഇദ്ദേഹം.
കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂളിൽ കെ.എസ്.യു യുണിറ്റ് പ്രസിഡന്റ് മുതൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, തൃക്കാക്കര ഭാരത്മാതാ കോളേജ് എന്നിവിടങ്ങളിൽ കോളേജ് യൂണിയന്റെ താക്കോൽ സ്ഥാനങ്ങൾ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ മികച്ച സംഘടനകൾക്കുള്ള അവാർഡ്, അദ്ധ്യാപകൻ, സഹകരണ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു യൂത്ത് കോൺഗ്രസ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മികച്ച സംഘാടകനുള്ള ജി.ഐ.എ ഇന്റർനാഷണൽ എക്സലന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. അയർലണ്ടിലെ കോൺഗ്രസ് അനുഭാവികളായ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരുടെ ഒരു പൊതുവേദിയായി ഐ.ഒ.സി മാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP