Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോൾവേയിൽ സംഗീത രാവ് 'റിം ജിം-22' നവ. 19ന്

ഗോൾവേയിൽ സംഗീത രാവ് 'റിം ജിം-22' നവ. 19ന്

ജിമ്മി മാത്യു

ഗോൾവേയിലെയും സമീപനഗരങ്ങളിലെയും സംഗീത-കലാ പ്രേമികൾക്കായി,ഗോൽവെ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റി(GICC), റോയൽ കാറ്ററിങ് അയര്‌ലണ്ടുമായി ചേർന്ന അവതരിപ്പിക്കുന്ന മ്യൂസിക്കൽ - കോമഡി മെഗാ-ഷോ നവ.19 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 10വരെ, സോൾട് ഹില്ലിൽ ഉള്ള ലിഷർലാൻഡ് ഓഡിറ്റേറിയത്തിൽ അരങ്ങേറുന്നു.

പ്രശസ്ത പിന്നണി ഗായകരായ റിമി ടോമി,അനൂപ് ശങ്കർ എന്നിവരെ കൂടാതെ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികൾ കീഴടക്കിയ സുധീർ പരവൂർ , മണ്മറഞ്ഞു പോയ കലാകാരൻ കലാഭവൻ മണിക്ക് ഇന്നും വേദികളിൽ ജീവൻ നല്കുന്ന കൃഷ്ണകുമാർ ആലുവ, ഗായകൻ ശ്യാംപ്രസാദ് , സുശാന്ത് കെപി, ശ്രീകുമാർ , ടോണി ചിറമ്മേല്, ഫ്രാന്‌സീസ് കൊല്ലാനൂര്, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈആഘോഷരാവിന് കൊഴുപ്പേകുന്നു. ഗോൾവേയിൽ GICC അണിയിച്ചൊരുക്കുന്ന ഈ കലാവിരുന്നിന്റെ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ചെയ്യാവുന്നതാണ്.

ഗോൾവേയിലെ ഈ മെഗാഷോയിലൂടെ ലഭിക്കുന്ന ലാഭം ഇവിടെത്തന്നെയുള്ള ചാരിറ്റി സംഘടനയ്ക്കു കൈമാറുന്നതായിരിക്കും എന്ന് ജിസിസി അറിയിക്കുന്നു.യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സിനായി പ്ര ത്യേകം ഗ്രൂപ്പ് ഡിസ്‌കൗണ്ട് ലഭ്യമാണ് രണ്ടിലധികം ടിക്കറ്റുകൾ ഒരുമിച്ചു വാങ്ങുന്ന യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സിനു പതിനഞ്ചു യൂറോയ്ക്ക് ടിക്കറ്റ് ലഭ്യമാണ് . ടിക്കറ്റുകൾക്കു : 0877765728.0876450033 എന്നീ നമ്പരുകളിൽ ബന്ധപെടുക.
ഗോൾവേയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കലാസ്വാദകരെയും ഒഴിച്ച് കൂടാനാവാത്ത ഈ കലാവിരുന്നിലേയ്ക്ക് സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി GICC അറിയിക്കുന്നു.

Contact : 0877765728/0876450033
Ticket booking link: https://www.royalcatering.ie/event/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP