Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ക്യൂരിയോസിറ്റി'20 ഓൺലൈൻ സയൻസ് ക്വിസ് മത്സരം ഇന്ന് വൈകിട്ട് 5.30 മുതൽ ആറു വരെ

ക്യൂരിയോസിറ്റി'20 ഓൺലൈൻ സയൻസ് ക്വിസ് മത്സരം ഇന്ന് വൈകിട്ട് 5.30 മുതൽ ആറു വരെ

സ്വന്തം ലേഖകൻ

എസെൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പ് 'Curiosity '20' -യുടെ ഭാഗമായ ഓൺലൈൻ സയൻസ് ക്വിസ് മത്സരം ഒക്ടോബർ 30 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ 6.00 വരെ ആയിരിക്കും. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് ഇതിനകം മെയിൽ വഴി അയച്ചിട്ടുണ്ട്. ആർക്കെങ്കിലും ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. അര മണിക്കൂർ മാത്രം ആക്ടീവായ ഈ ലിങ്കിൽ കയറി 5.30 നും 6:00 മണിക്കും ഇടയിൽ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രൈമറി, സെക്കണ്ടറി സയൻസ് ക്വിസ് മത്സരങ്ങൾ ഒരേ സമയം ആയിരിക്കും നടത്തപ്പെടുക. എല്ലാം Multiple choice questions ആയിരിക്കും.

ക്യൂരിയോസിറ്റി '20 - യുടെ ഭാഗമായ മറ്റു മത്സര ഇനങ്ങൾ ആയ സയൻസ് പ്രൊജക്റ്റ്, സയൻസ് പോസ്റ്റർ ഡിസൈനിങ്, സയൻസ് ആർട്ടിക്കിൾ എന്നിവ ലഭിക്കേണ്ട അവസാന തീയതി നവംബർ 10 ആണ്. ഈ മത്സരങ്ങളിൽ വിജയികളാകുന്നവരെ പിന്നീട് അറിയിക്കുന്നതും അവർക്കുള്ള സമ്മാനങ്ങൾ കൈ മാറുന്നതും ആയിരിക്കും . ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് ഏറ്റവും ആവശ്യമായ ശാസ്ത്രബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ എസെൻസ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന 'Curiosity', കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വർഷം ഓൺലൈൻ ആയി ആണ് നടത്തപ്പെടുന്നത്. അതിനാൽ തന്നെ ധാരാളം കുട്ടികൾ ഈ വർഷം രജിസ്റ്റർ ചെയ്തിരുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികളേയും അവർക്ക് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കളെയും സംഘടനയുടെ നന്ദി അറിയിച്ചു.

സയൻസ് ക്വിസ് ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0876521572 (ജോൺ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP