Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾക്കുള്ള ഏകദിന ശാസ്ത്രമേള 'Curiosity '19' നാളെ ലൂക്കനിൽ; ഒരുക്കങ്ങൾ പൂർത്തിയായി .

വിദ്യാർത്ഥികൾക്കുള്ള ഏകദിന ശാസ്ത്രമേള 'Curiosity '19' നാളെ ലൂക്കനിൽ; ഒരുക്കങ്ങൾ പൂർത്തിയായി .

സ്വന്തം ലേഖകൻ

ഡബ്ലിൻ: പ്രൈമറി സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 'എസ്സെൻസ് അയർലൻഡ്' സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കൻ പാമേഴ്‌സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്‌കൂൾ ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും .വൈകിട്ട് 5 മണി വരെ നീളുന്ന ഈ പരിപാടിയിൽ സയൻസ് ക്വിസ് ,വിവിധ വിഷയങ്ങളിലുള്ള സയൻസ് പ്രൊജക്റ്റ് പ്രസേന്റ്‌റേഷൻ ,സയൻസ് പോസ്റ്റർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും .കൂടാതെ വിദ്യാർത്ഥികൾക്ക് സയൻസിനെ കൂടുതൽ അടുത്തറിയാനായി ഒരുക്കുന്ന സയൻസ് കോർണറിൽ മൈക്രോസ്‌കോപ്പ് ,ടെലിസ്‌കോപ്പ് , കാന്തങ്ങൾ , ഇലെക്ട്രിക്കൽ സെർക്യൂട്‌സ് , ആസിഡ് ,ആൽക്കലി , ലിറ്റ്മസ് പേപ്പർ തുടങ്ങിയുവ കുട്ടികൾക്ക് പരിചയപെടാൻ അവസരമുണ്ട് .

Dr. രജത് വർമ്മ (Intel Corporation ) ' ബാറ്ററി' എന്ന വിഷയത്തിൽ ബാറ്ററിയിൽ നിന്ന് ഇലക്ട്രിസിറ്റി ഉണ്ടാവുന്നതിനെ കുറിച്ചും മറ്റും കുട്ടികളോട് സംസാരിക്കും .Dr: അമിത് ജയ്സ്വാൾ (TUD) 'ഫുഡ് പ്രോസസ്സിങ്' എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംസാരിക്കും. Dr:സിതാര പവിത്രൻ ,Dr: ഷൈജു പരമേശ്വരൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം കൊടുക്കും .

മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയികളാകുന്നവർക്കു Kumon Lucan Centre സ്‌പോൻസർ ചെയ്യുന്ന ക്യാഷ് അവാർഡുകളും ട്രോഫികളും ലഭിക്കും . കഴിഞ്ഞ വർഷത്തേക്കാളും മികച്ച പ്രതികരണമാണ് ഇത്തവണ വിദ്യർത്ഥികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്.

ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാവരും രാവിലെ 9:30 മുൻപായി ഹാളിൽ എത്തിച്ചേരേണ്ടതാണ് . രജിസ്റ്റർ ചെയ്യാതെ തന്നെ ക്യൂരിയോരിറ്റി '19 കാണുന്നതിന് ഏവർക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നു സംഘടകർ അറിയിച്ചു. ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 087 226 3917 എന്ന നമ്പറിൽ ബന്ധപെടുക .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP