Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിന്റെ നാലാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം മെയ് നാലിന്; രജിസ്‌ട്രേഷൻ ഏപ്രിൽ 25 വരെ

മലയാളത്തിന്റെ നാലാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം മെയ് നാലിന്; രജിസ്‌ട്രേഷൻ ഏപ്രിൽ 25 വരെ

ഡബ്ലിൻ: മലയാളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓൾ അയർലണ്ട് ക്വിസ് മത്സരം'2015 ന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. അവസാനതീയതി ഏപ്രിൽ 25 ശനിയാഴ്ച. ഡബ്ലിനിലെ  സ്റ്റിൽഓർഗൻ പാർക്ക്  ഹോട്ടലിൽ വച്ച് മെയ് നാലാം തീയതി തിങ്കളാഴ്ചയാണ് (ബാങ്ക് അവധി) ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളം തുടർച്ച യായി നാലാം വർഷമാണ്  മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ സ്‌കൂൾ വിദ്യാർത്ഥി കളെ പങ്കെടുപ്പിക്കുന്നതിനായി ഒട്ടേറെ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇത്തവണത്തെ  ക്വിസ് മത്സരത്തിനു  മലയാളം രൂപം നല്കിയിരിക്കുന്നത്. മുൻവർഷങ്ങളിലെ മത്സരാർഥികൾ  പ്രധാനമായും പ്രവാസിമലയാളികളുടെ കുട്ടികളായിരുന്നു. ഇത്തവണത്തെ 'ഓൾ അയർലണ്ട് ക്വിസ് മത്സരം'2015 ൽ അയർലണ്ടിലെ ഏതു പ്രദേശത്തു നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്കും  പങ്കെടുക്കാവുന്നതാണ്.

രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോർട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യൻ ചരിത്രം, വിദേശ രാജ്യങ്ങൾ പ്രത്യേകിച്ച് അയർലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെട്ട പ്രാഥമിക റൗണ്ടുകളിൽ നിന്നും നാലു ടീമുകൾ അവസാനവട്ട റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസർ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളായി നടക്കുന്ന ഫൈനൽ മത്സരം പ്രത്യേകമായി രൂപകല്പന ചെയ്ത വേദിയിൽ വച്ചാണ് നടക്കുന്നത്. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നല്കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും  സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.

ജൂനിയർ, സീനിയർ വിഭാഗങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂനിയർ 8 വയസ്സ് മുതൽ 12 വയസ്സ് വരെ ( ജനനതീയതി 01- 01- 2003 മുതൽ   01 - 01- 2007 വരെ). സീനിയർ 12 വയസ്സിനു മുകളിൽ 18 വയസ്സ് വരെ ( ജനനതീയതി 01-01-1997  മുതൽ  31-12-2002 വരെ). മത്സരസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ. മത്സർഥികൾക്ക് മാത്രം ഭക്ഷണപാനീയങ്ങൾ ലഭ്യമാണ്.
രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 25 നു മുമ്പായി താഴെപ്പറയുന്നവരുമായി ബന്ധപ്പട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ജോബി സ്‌കറിയ     0857184293
ബിപിൻ ചന്ദ്               0894492321
വി.ഡി രാജൻ              0870573885
അലക്‌സ് ജേക്കബ്    0871237342









Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP