Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓൾ അയർലണ്ട് ക്വിസ് മത്സരം 2015 അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് അഭിമാനമായി

ഓൾ അയർലണ്ട് ക്വിസ് മത്സരം  2015 അയർലണ്ടിലെ പ്രവാസി മലയാളികൾക്ക്  അഭിമാനമായി

ഡബ്ലിൻ: ഡബ്ലിനിലെ   സ്റ്റിൽ ഓർഗൻ പാർക്ക്  ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഓൾ അയർലണ്ട് ക്വിസ് മത്സരം  2015 അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറി. ജൂനിയർ വിഭാഗത്തിൽ ലെസ്സ്‌ലിൻ വിനോദ്(ഷാങ്കിൽ) അലൻ സെബാസ്റ്റ്യൻ(ചെറിവുഡ്) ടീമും  സീനിയർ വിഭാഗത്തിൽ മെൽബിൻ  ഡേവിഡ് ഡേവിഡ്(ഫിൻഗ്ലാസ്), കിരൺ വിൽസൺ(ഫിൻഗ്ലാസ്) ടീമും ചാമ്പ്യന്മാരായി.

മെൽബിൻ  ഡേവിഡ്, കിരൺ വിൽസൺ ടീം തുടർച്ചയായി രണ്ടാം തവണയാണ് ചാമ്പ്യന്മാരാവുന്നത്.  അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ. നേതൃത്വത്തിൽ തുടർച്ചയായി നാലാം വർഷമാണ് മത്സരം സംഘടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർഥികളുടെ മികച്ച പ്രകടനം ശ്രദ്ധേയമായി. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസർ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട് തുടങ്ങിയ വിഭാഗങ്ങൾ കോർത്തിണക്കിയ ഫൈനൽ മത്സരം കൂടുതൽ ആകർഷണീയമായ രീതിയിൽ അവതരിപ്പിക്കാൻ മലയാളം സംഘടനയ്ക്ക് കഴിഞ്ഞു.

ഇക്കഴിഞ്ഞ ചെസ്സ് ഒളിമ്പ്യാഡിൽ അയർലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത പൂർണിമ ജയദേവ് മേനോൻ ക്വിസ് മൽസരത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്നും സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യരായ ടീമുകളെ തിരഞ്ഞെടുത്തു.   സെമിഫൈനൽ മത്സരത്തിൽ  ഇരു വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു ടീമുകളാണ് അവസാനവട്ട റൗണ്ടിൽ മത്സരിച്ചത്.

ജൂനിയർ വിഭാഗത്തിൽ ഷെയ്ൻ സാം ഈശോ (താല), ഹക്‌സ്‌ലി ബ്രഡൻ സാമുവേൽ(താല) ടീമിന് രണ്ടാം സ്ഥാനവും, സാൻജോ വർഗീസ് സാം(കെറി) ഈഷ ബിനേഷ്(സ്റ്റിൽ ഓർഗൻ) ടീമിന് മൂന്നാം സ്ഥാനവും വിക്ലോയിൽ നിന്നുള്ള ഹെലെൻ വർഗീസ്, ജെബേസ് ഡിക്‌സൺ ടീമിന് നാലാം സ്ഥാനവും ലഭിച്ചു. സീനിയർ വിഭാഗത്തിൽ അർജുൻ വിനോദ്(ബ്ലാൻച്ചസ് ടൗൺ) സിദ്ധാർഥ് നായർ(ടെറിന്യുർ) ടീമിന് രണ്ടാം സ്ഥാനവും, ലൂക്കനിൽ നിന്നുള്ള സ്റ്റീവ് വർഗീസ്, പോൾ വർഗീസ് ടീമിന് മൂന്നാം സ്ഥാനവും ജോയൽ ബിനു വർഗീസ് (ദ്രോഗഡ) സിബിൽ റോസ് സാബു((ഫിൻഗ്ലാസ്) ടീമിന് നാലാം സ്ഥാനവും ലഭിച്ചു.

ഓസ്‌കാർ ട്രാവൽസ്, വിസ കെയർ, വിശ്വാസ് ഫുഡ്, ഐറിഷ് ലൈഫ് എന്നിങ്ങനെ നാലു സ്‌പോൺസർമാരുടെ പേരിലാണു ഫൈനലിൽ ടീമുകൾ മത്സരിച്ചത്. ക്വിസ് മാസ്റ്റർമാരായി അലക്‌സ് ജേക്കബും (സീനിയർ) ദീപു ജോയിയും (ജൂനിയർ)  മത്സരങ്ങൾ നിയന്ത്രിച്ചു. ആഗ്ന്നൽ ജേക്കബ്, മെൽബ സൈമൺ എന്നിവർ ക്വിസ് മത്സരങ്ങളുടെ അവതാരകരായിരുന്നു. ഓൾ അയർലണ്ട് ക്വിസ് മത്സരം  2015 ന്റെ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും  നൽകിയത് സ്‌പോൺസർമാരുടെ പ്രതിനിധികളാണ്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മികച്ച സംഘാടനം, മത്സരാർത്ഥികളുടെ ഉയർന്ന നിലവാരം, വ്യത്യസ്തമായ അവതരണം, അജിത്ത് കേശവൻ രൂപകല്പന ചെയ്ത ആകർഷണീയമായ വേദി തുടങ്ങിയവ ഓൾ അയർലണ്ട് ക്വിസ് മത്സരം  2015 നെ ശ്രദ്ധേയമാക്കുകയും അയർലണ്ടിലെ പ്രവാസിമലയാളികൾക്ക് അഭിമാനമാവുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP