Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ; 20,000 കോടി രൂപ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കും

വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ; 20,000 കോടി രൂപ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കും

ന്യൂസ് ഡെസ്‌ക്‌

മുംബൈ: വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമിട്ട് ആർബിഐ. പൊതുവിപണിയിൽനിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് 20,000 കോടി രൂപ വിപണിയിലെത്തിക്കും.

ഫെബ്രുവരി 10നായിരിക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്(ഒഎംഒ)വഴി സർക്കാർ കടപ്പത്രങ്ങളിൽ ആർബിഐ നിക്ഷേപിക്കുക.

നിലവിലെ പ്രത്യേക സാഹചര്യംകണക്കിലെടുത്താണ് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ വിപണിയിൽ ഇടപെടുന്നത്. വിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് താങ്ങായാണ് ആർബിഐ ഇടപെടൽ.

ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ വിപണിയിൽനിന്ന് കുറഞ്ഞ ചെലവിൽ കടമെടുക്കാൻ സർക്കാരിനാകും. 2021-22 സാമ്പത്തികവർഷത്തിൽ 12.05 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ 12.80 ലക്ഷംകോടി രൂപെയ അപേക്ഷിച്ച് ഇതുക കുറവാണ്.

രണ്ടാഴ്ചയായി സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് ആർബിഐയുടെ പ്രഖ്യാപനം. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കായ 6.071ശതമാനത്തിൽനിന്ന് ആദായം 6.034ശതമാനമായി കുറയുകയുംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP