Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലങ്കാനയിൽ നിക്ഷേപ തുക 2400 കോടിയായി ഉയർത്തി കിറ്റക്‌സ്; 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും ലഭിക്കുക വനിതകൾക്ക്; നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവും; പ്രഖ്യാപനം ഹൈദരാബാദിൽ

തെലങ്കാനയിൽ നിക്ഷേപ തുക 2400 കോടിയായി ഉയർത്തി കിറ്റക്‌സ്; 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും ലഭിക്കുക വനിതകൾക്ക്; നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവും; പ്രഖ്യാപനം ഹൈദരാബാദിൽ

മറുനാടൻ മലയാളി ബ്യൂറോ

കിഴക്കമ്പലം: തെലങ്കാനയിൽ കിറ്റെക്സ് പ്രഖ്യാപിച്ച നിക്ഷേപ തുക 2400 കോടിയായി ഉയർത്തി. നേരത്തെ ആയിരം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് ഹൈദ്രബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായി 2400 കോടി പ്രഖ്യാപിച്ചത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും ഹൈദ്രബാദിലെ സീതാറാംപൂർ ഇൻട്രസ്ട്രീയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് ഹൈദ്രബാദിൽ നടന്നത്.

രണ്ട് പദ്ധതികളിലുമായി 40,000 പേർക്കാണ് തൊഴിൽ ലഭിക്കുക .22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 19,000 വനിതകൾക്കാണ് നേരിട്ട് തൊഴിൽ ലഭിക്കുക.85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക് ലഭിക്കൂമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചടങ്ങിൽ വ്യവസായ മന്ത്രി കെ ടി രാമറാവു, വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദിര റെഢി, പഞ്ചായത്ത് വകുപ്പ് മന്ത്രി എറബെല്ലി ദയാക്കർ റാവു, ഹൈദ്രാബാദ് മേയർ ഗന്വാൾ വിജയലക്ഷ്മി എം എൽ എ മാർ,കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘവും പങ്കെടുത്തു.

തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിന് വേണ്ടി മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമാണ് ഹൈദ്രബാദിൽ പദ്ധതികളുടെ കരാറിൽ ഒപ്പിട്ടത്. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ് കിറ്റെക്സ് നിക്ഷേപ തുക ആയിരം കോടിയിൽ നിന്ന് 2400 കോടിയായി ഉയർത്തിയത്.

എം.ഡി സാബു ജേക്കബിനെ കൂടാതെ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യൻ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിങ് സോധി, ഡയറക്ടർ തോമസ് ചെറിയാൻ, ജനറൽ മാനേജർ സജീ കുര്യൻ, അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് കുമാർ, സാബു ജേക്കബിന്റെ കുടുംബവും കിറ്റെക്സ് സംഘത്തിലുണ്ട്. കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്സ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയത്.

തുടർന്ന് തെലങ്കാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സർക്കാർ കിറ്റെക്സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യു എ ഇ, ബെഹ്റിൻ, മൗറേഷ്യസ്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാന്റാണ് കിറ്റെക്സ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP