Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിംസ് ആശുപത്രി ഗ്രൂപ്പിന്റെ മൂല്യം 1300 കോടി; അടുത്ത വർഷം ഓഹരി വിപണിയിൽ ഇറങ്ങി ലക്ഷ്യം വയ്ക്കുന്നത് ശതകോടികളുടെ നിക്ഷേപം; ആസ്റ്റർ മെഡിസിറ്റിക്ക് പിന്നാലെ കിംസും അന്താരാഷ്ട്രമാകുമ്പോൾ വ്യക്തമാകുന്നത് കേരളത്തിലെ ആശുപത്രി വ്യവസായത്തിന്റെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ശക്തി

കിംസ് ആശുപത്രി ഗ്രൂപ്പിന്റെ മൂല്യം 1300 കോടി; അടുത്ത വർഷം ഓഹരി വിപണിയിൽ ഇറങ്ങി ലക്ഷ്യം വയ്ക്കുന്നത് ശതകോടികളുടെ നിക്ഷേപം; ആസ്റ്റർ മെഡിസിറ്റിക്ക് പിന്നാലെ കിംസും അന്താരാഷ്ട്രമാകുമ്പോൾ വ്യക്തമാകുന്നത് കേരളത്തിലെ ആശുപത്രി വ്യവസായത്തിന്റെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ശക്തി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയിൻ ഓപ്പറേറ്ററായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഥവാ കിംസ് നിർണായകമായ ഒരു ചുവട് വയ്പിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇത് പ്രകാരം അടുത്ത വർഷം ഓഹരി വിപണിയിൽ ഇറങ്ങാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ശതകോടികളുടെ നിക്ഷേപം കിംസ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കിംസിന്റെ നിലവിലെ മൂല്യം 1300 കോടി രൂപയുടേതാണ്. 

ഈ വിധത്തിൽ ആസ്റ്റർ മെഡിസിറ്റിക്ക് പിന്നാലെ കിംസും അന്താരാഷ്ട്രമാകുമ്പോൾ വ്യക്തമാകുന്നത് കേരളത്തിലെ ആശുപത്രി വ്യവസായത്തിന്റെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ശക്തിയാണ്.

അടുത്ത വർഷം മുതൽ തങ്ങൾ ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗിന് (ഐപിഐ) ഒരുങ്ങുന്നുവെന്നാണ് കിംസിലെ ഈ നിർണായകമായ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് പേർ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ കമ്പനി ലിസ്റ്റ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നും ഇതുമായി ബാങ്കർമാരുമായി ചർച്ചകൾ നടത്തി വരുന്നുവെന്നാണ് കിംസിന്റെ ചെയർമാനായ ഡോ. എംഐ സഹദുള്ള വെളിപ്പെടുത്തുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. 1300 കോടി മൂല്യമുള്ള കിംസിന്റെ ഓഹരികളിൽ ഭൂരിഭാഗവും സഹദുള്ളയുടെയും സുഹൃത്തുക്കളുടെയും കൈകളിലാണുള്ളത്.

എന്നാൽ പ്രൈവറ്റ് ഇക്യുറ്റി ഇൻവെസ്റ്ററായ ട്രൂ നോർത്തിനാണ് ഇതിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള മറ്റൊരു കക്ഷി. ട്രൂ നോർത്ത് അതിന്റെ ഓഹരിയുടെ 15 മുതൽ 20 ശതമാനത്തോളം ഐപിഒയിൽ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പുറമെ പ്രമോട്ടർമാർ അവരുടെ ഓഹരിയുടെ ഒരു ഭാഗം ഐപിഒയിൽ ലയിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. ഐപിഒ തുടങ്ങുന്നതിന് മുമ്പ് തുടക്കത്തിൽ ഒരു ഹോൾഡിങ് കമ്പിയിലേക്ക് കൂട്ടിച്ചേർക്കാനാണ് പ്രമോട്ടർമാർ പദ്ധതിട്ടിരിക്കുന്നത്. ഒരു പാരന്റ് കമ്പനിക്ക് രൂപം കൊടുക്കുകയും കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും കിംസ് ഹോസ്പിറ്റലുകളെല്ലാം ഇതിന് കീഴിലാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നു.

ബിസിനസിനെ ഇത്തരത്തിൽ കൂട്ടിച്ചേർക്കാൻ ആറ് മുതൽ ഒമ്പത് മാസം വരെയെടുക്കുമെന്നും അടുത്ത വഷം മധ്യത്തോടെ ഐപിഒ ലോഞ്ച് ചെയ്യാൻ സാധിക്കുമെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ പുനക്രമീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ബാങ്കുകളെ ഐപിഒയുടെ ഭാഗമായി ഹയർ ചെയ്യുകയും ചെയ്യും. ട്രൂ നോർത്ത് ഇൻവെസ്റ്റ്മെന്റ് ഇതിൽ നിക്ഷേപിക്കുമ്പോൾ കിംസിന്റെ മൂല്യം 400 മില്യൺ ഡോളറായിരുന്നു. നിലവിൽ ഐപിഒയുടെ സമയമാകുമ്പോഴേക്കും ഇത് 700 മില്യൺ ഡോളറാകുമെന്നും ഒരു ഉറവിടം വെളിപ്പെടുത്തുന്നു.

നിലവിൽ കിംസ് ഇന്ത്യയിലും ജിസിസിയിലും ഉള്ള രണ്ട് ഹോൾഡിങ് കമ്പനികൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 2002ലാണ് സഹാദുള്ള കിംസ് സ്ഥാപിക്കുന്നത്. നിലവിൽ ഇന്ത്യയിലുടനീളം 1800 ബെഡുകളാണ് ഈ ആശുപത്രി ശ്യംഖലക്കുള്ളത്. പ്രധാനമായും തെക്കെ ഇന്ത്യയിലാണ് ഹോസ്പിറ്റലുകൾ ഇതിന് കൂടുതലുള്ളത്. ജിസിസി റീജിയണിൽ 10 ഹോസ്പിറ്റലുകളും 8 മെഡിക്കൽ സെന്ററുകളുമുണ്ട്.തിരുവനന്തപുരം, കൊല്ലം, കോട്ടയം, പെരിന്തൽമണ്ണ, ഹൈദരാബാദ്, എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഹോസ്പിറ്റലുകൾ ഉള്ളത്. ഒമാൻ, ഖത്തർ, ബഹറിൻ, ദുബായ്, സൗദി എന്നിവിടങ്ങളിലാണ് ഗൾഫിൽ കിംസ് ഹോസ്പിറ്റലുകളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP