Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ മാധ്യമ രംഗത്ത് സർക്കാർ വിരുദ്ധ ശബ്ദങ്ങൾ ഇനി ഉയരില്ല! പ്രണോയ് റോയിയുടെ എൻ. ഡി ടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ്; ഏറ്റെടുക്കുന്നത് എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് വഴി

ദേശീയ മാധ്യമ രംഗത്ത് സർക്കാർ വിരുദ്ധ ശബ്ദങ്ങൾ ഇനി ഉയരില്ല! പ്രണോയ് റോയിയുടെ എൻ. ഡി ടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ്; ഏറ്റെടുക്കുന്നത് എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് വഴി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ മാധ്യമ രംഗത്തെ സർക്കാർ വിമർശന മാധ്യമങ്ങൾ ഒന്നൊന്നായി മറുകണ്ടം ചാടുന്നു. ഏറ്റവും ഒടുവിൽ പ്രണോയ് റോയിയുടെ എൻ. ഡി. ടിവിയും സർക്കാർ പക്ഷത്തേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. എൻ ഡി ടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങാൻ രംഗത്തുള്ളത് പ്രധാനമന്ത്രിയുടെ അടുത്ത ഗ്രൂപ്പായ അദാനി ഗ്രൂപ്പാണ്.

അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത്. എൻ.ഡി.ടി.വിയിൽ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി വി സിപിഎൽ വാങ്ങുന്നതോടെ അദാനിക്ക് എൻഡി ടിവിയിൽ നിർണായക റോളായി മാറും. .

സെബി ചട്ടങ്ങൾ പ്രകാരം 26 ശതമാനം ഓഹരികൾക്ക് ഓപ്പൺ ഓഫറും അദാനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓഹരികൾ വാങ്ങിയത് കമ്പനിയുടെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു. 'വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട് വയ്ക്കുന്നു, 2011 ലെ സെബിയുടെ (ഷെയറുകളുടെയും ഏറ്റെടുക്കലുകളുടെയും കാര്യമായ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഇത് ' വാർത്ത കുറിപ്പ് പറയുന്നു.

പുതിയ യുഗത്തിൽ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കൽ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎൻഎൽ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു. ''ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎൻഎൽ ശ്രമിക്കുന്നു.

എൻഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. വാർത്താ വിതരണത്തിൽ എൻഡിടിവിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ''പുഗാലിയ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP