Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിൽ റീച്ച് കൂട്ടാൻ കവർ ചിത്രമായി ഉപയോഗിച്ചത് പെൺകുട്ടിയുടെ ഫോട്ടൊ; വിവരമറിഞ്ഞ് പെൺകുട്ടി പരാതി നൽകിയതോടെ കോഴിക്കോട് സ്വദേശിയെ പൊക്കി പൊലീസും; ഉനൈസ് പേജ് ഉപയോഗിച്ചത് മെഡിക്കൽ സംബന്ധിയായ പങ്കുവെക്കാൻ

ഫേസ്‌ബുക്കിൽ റീച്ച് കൂട്ടാൻ കവർ ചിത്രമായി ഉപയോഗിച്ചത് പെൺകുട്ടിയുടെ ഫോട്ടൊ; വിവരമറിഞ്ഞ് പെൺകുട്ടി പരാതി നൽകിയതോടെ കോഴിക്കോട് സ്വദേശിയെ പൊക്കി പൊലീസും; ഉനൈസ് പേജ് ഉപയോഗിച്ചത് മെഡിക്കൽ സംബന്ധിയായ പങ്കുവെക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: റീച്ച് കൂട്ടാൻ ഫെയ്സ് ബുക്കിൽ യുവതിയുടെ ഫോട്ടോ ഡിസ്പ്ലേ ചിത്രമാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശിയായ ഉനൈസ് (24) ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഓൺലൈൺ പബ്ലിക് ഡൊമൈനിൽ ലഭ്യമായ ഫോട്ടോ യുവതിയുടെ അനുവാദം ഇല്ലാതെയാണ് ഇയാൾ ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ ചിത്രമാക്കിയത്.

മെഡിക്കൽ, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്ററാണ് ഉനൈസ്. ഒട്ടേറെ ഫോളേവേഴ്സ് ഉള്ള പേജിൽ തന്റെ ചിത്രമാണെന്ന് സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.തുടർന്ന് നൽകിയ പരാതിപ്രകാരം കൊല്ലം റൂറൽ എസ് പി എംഎൽ സുനിലിന്റെ നിർദേശ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.

'റീച്ച്' കൂട്ടാനാണ് ഫോട്ടോ അപ്ലോഡ് ചെയ്തതെന്നാണ് ഇയാളുടെ മൊഴി. ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സിഎസ് ബിനു, അസി. സബ് ഇൻസ്പെക്ടർ തനൂജ എന്നിവരാണ് അന്വേഷണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP