Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന് കുട്ടികളുണ്ടാകില്ലെന്ന വിവരം സ്വന്തം വീട്ടിൽ പറഞ്ഞു; പ്രതികാരമായി യുവതിയെ പീഡിപ്പിച്ച് ഭർതൃപിതാവ്; മന്ത്രവാദത്തിന്റെ പേരിൽ കോഴി രക്തം കുടിക്കാൻ നിർബന്ധിച്ചതായും പരാതി; പുണെയിൽ ഭർതൃപിതാവ് അറസ്റ്റിൽ

ഭർത്താവിന് കുട്ടികളുണ്ടാകില്ലെന്ന വിവരം സ്വന്തം വീട്ടിൽ പറഞ്ഞു; പ്രതികാരമായി യുവതിയെ പീഡിപ്പിച്ച് ഭർതൃപിതാവ്; മന്ത്രവാദത്തിന്റെ പേരിൽ കോഴി രക്തം കുടിക്കാൻ നിർബന്ധിച്ചതായും പരാതി; പുണെയിൽ ഭർതൃപിതാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പുണെ: പണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും പീഡിപ്പിക്കുന്നതായും മന്ത്രവാദത്തിന്റെ ഭാഗമായി കോഴിയുടെ രക്തം കുടിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആൾ ദൈവത്തിന്റെ നിർദേശ പ്രകാരം കോഴിയുടെ ചോര കുടിക്കാൻ നിർബന്ധിച്ചുവെന്നും ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്നകാര്യം വിവാഹത്തിന് മുമ്പ് മറച്ചുവെച്ചതായും യുവതി പരാതിയിൽ ആരോപിച്ചു. ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോൾ ഭർത്താവിന്റെ പിതാവ് മർദ്ദിച്ചതായും ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018 മുതൽ ഭർതൃപിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചു.

2018 ഡിസംബറിനും 2021 ജൂണിനും ഇടയിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെട്ട് പ്രതികൾ യുവതിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മന്ത്രവാദ ക്രിയകൾ നടത്തിയ പ്രതികൾ കോഴിയുടെ രക്തം കുടിക്കാൻ യുവതിയെ നിർബന്ധിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാൽ 2018ൽ വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ നാല് മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 498(എ), 354 (എ), 323, 504, 506, 34 വകുപ്പുകൾ പ്രകാരം ഭർത്താവ്, ഭർതൃപിതാവ്, ഭർതൃമാതാവ് എന്നിവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രവാദ വിരുദ്ധ നിയമ പ്രകാരമുള്ള വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP