Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്

കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്

അനീഷ് കുമാർ

 കണ്ണൂർ: 14-കാരിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. കുറ്റാരോപിതനായ 16 വയസുകാരന്റെ സഹോദരൻ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 16വയസുകാരനെ അറസ്റ്റു ചെയ്തപ്പോഴാണ് ഭീഷണി ഫോൺ കോൾ വന്നത്.

കുറ്റാരോപിതനായ 16 വയസുകാരൻ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. പൊലിസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പെൺകുട്ടിയുടെ പിതാവ് ഉന്നയിക്കുന്നത്. ഈ വിഷയം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കാൻ പൊലിസ് തയ്യാറാവുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. പൊലിസിന്റെ ഭാഗത്തു നിന്നും നമ്മൾക്ക് ഒരു പോസറ്റീവ് മറുപടിയല്ല ലഭിക്കുന്നത്.

സിറ്റി,കക്കാട് എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥികളെ ലഹരിക്കെണിയിൽ കുരുക്കുന്ന മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നത്. ഈ 16 വയസുകാരന് കൂട്ടുകാർ കുറവാണ്. 25 വയസിന് മുകളിലുള്ള യുവാക്കളാണ് വിദ്യാർത്ഥിയുടെ കൂട്ടുകാർ. വിദ്യാർത്ഥിയുടെ സഹോദരനും മയക്കുമരുന്ന് ഇടപാടിൽ പങ്കുണ്ടെന്നും പൊലിസ് കേസ് വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പരാതി നൽകിയ പെൺകുട്ടിയെ പൊലിസ് മാനസികമായി പീഡിപ്പിക്കുകയാണ്. കുട്ടിയുടെ മൊഴി അന്ന് വിശദമായി പൊലിസെടുത്തതാണ്.വീണ്ടും മൊഴി നൽകാൻ വിളിപ്പിച്ചിരിക്കുകയാണ്.

11 പെൺകുട്ടികൾ കൂടി പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം അറിയാനാണ് വിളിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഈ കാര്യം പരാതിക്കാരിയായ മകളോട് പറഞ്ഞത് അവളുടെ കൂട്ടുകാരികളാണ്. പൊലിസിനെന്തെങ്കിലും സംശയമുണ്ടെങ്കിൽകേസിൽഅറസ്റ്റു ചെയ്ത വിദ്യാർത്ഥിയുടെ ഫോൺ കോളുകൾ പരിശോധിക്കുകയാണ് വേണ്ടത്. ഭീഷണികാരണം കണ്ണൂരിൽ നിന്നും മാറി നിൽക്കുന്ന കുടുംബം പൊലിസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ വേണ്ടി മടങ്ങിവരികയായിരുന്നു.

തങ്ങളുടെ കുടുംബകാര്യങ്ങൾ അറിയുന്നതിനായി പൊലിസ് അനാവശ്യമായ ചോദ്യം ചെയ്യലുകളാണ് നടത്തുന്നതെന്നാണ് അതിജീവിതയുടെ പിതാവിന്റെ പരാതി.തുടക്കത്തിൽ കാണിക്കുന്ന ജാഗ്രത അന്വേഷണത്തിൽ പൊലിസ് ഇപ്പോൾ കാണിക്കുന്നില്ല. കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചാൽ തന്നെ ഇയാൾക്കെതിരെയുള്ള തെളിവുകളെല്ലാംകിട്ടും. എന്നാൽ ഫോണിന്റെ ഡിസ്പ്ലേ പോയതുകാരണം പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.

താനും മകളും കുടുംബവും അറിയാവുന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞുകഴിഞ്ഞുവെന്നും ബാക്കി കണ്ടെത്തെണ്ടത് പൊലിസിന്റെ ഉത്തരവാദിത്വമാണെന്നും അതിജീവിതയുടെ പിതാവ് ചൂണ്ടിക്കാട്ടി. അതിജീവിതയായ പെൺകുട്ടിയെ തുടർച്ചയായി ചോദ്യം ചെയ്യുന്നത് മാനസികനിലതകരാറിലാക്കാൻ ഇടയാക്കും. ഇപ്പോൾ കൗൺസിലിങിന്റെ ബലത്തിലാണ് കുട്ടിപിടിച്ചു നിൽക്കുന്നത്. മാനസികമായി ശരിയായി വരുന്നതേയുള്ളൂ. ഇതിനിടെയിൽ തുടർച്ചയായുള്ള ചോദ്യം ചെയ്യലാണ് പൊലിസ് നടത്തുന്നത്. ഞങ്ങൾ പീഡനവിവരം പുറത്തുപറഞ്ഞത് മറ്റൊരു കുട്ടിക്കും ഈ അനുഭവംവരുന്നത് ഇല്ലാതാക്കണമെന്നു കരുതിയാണ്.

എന്നാൽ മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിനു ശേഷമാണ് പൊലിസ് ഗൗരവകരമായ അന്വേഷണമാരംഭിച്ചത്. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽപൊലിസ് ഗൗരവകരമായ അന്വേഷണമാണ് നടത്തിവരുന്നത് അസി.സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ വ്യക്തമാക്കി. മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങൾ ചോദിക്കാനാണ് രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അതിജീവിതയെ വിളിച്ചുവരുത്തിയത്.

അതിജീവിതയുടെ പിതാവ് ആരോപിക്കുന്നതു പോലെ ചോദ്യം ചെയ്്തു പീഡിപ്പിക്കുന്നതിനല്ല. സംഭവത്തിൽ പൊലിസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ സഹോദരനെയും സുഹൃത്തുക്കളെയും അതിജീവിതയുടെ കുടുംബത്തിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യും.കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ ഫോൺ സൈബർ സെൽവിശദമായി പരിശോധിച്ചുവരികയാണ്.കണ്ണൂർ ജില്ലയിലെ സ്‌കൂളുകളിൽ അതിമാരകമായ സിന്തറ്റിക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ ഉടൻ പിടികൂടുമെന്നും അസി. പൊലിസ് കമ്മിഷണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP