Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിൽ എത്തിയത് രണ്ട് കുപ്പി പെട്രോളുമായി; വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ ഒരു കുപ്പി പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തൽ; വിവാഹ അഭ്യർത്ഥന നിരസിച്ച പതിനെട്ടുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു; പുഷ്പഗിരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അയിരൂർ സ്വദേശിനി അതിഗുരുതരാവസ്ഥയിൽ; തിരുവല്ലയിൽ നടുറോഡിൽ ക്രൂരത നടന്നത് രാവിലെ 9മണിക്ക്; പ്രതിയെ പിടികൂടിയത് നാട്ടുകാരും

ബൈക്കിൽ എത്തിയത് രണ്ട് കുപ്പി പെട്രോളുമായി; വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ ഒരു കുപ്പി പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തൽ; വിവാഹ അഭ്യർത്ഥന നിരസിച്ച പതിനെട്ടുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു; പുഷ്പഗിരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അയിരൂർ സ്വദേശിനി അതിഗുരുതരാവസ്ഥയിൽ; തിരുവല്ലയിൽ നടുറോഡിൽ ക്രൂരത നടന്നത് രാവിലെ 9മണിക്ക്; പ്രതിയെ പിടികൂടിയത് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തിരുവല്ലയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. തിരുവല്ല ചിലങ്ക ജംക്ഷനിൽ ഇന്ന് രാവിലെ ഒൻപതിനാണ്  നടുക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ ആഭ്യർത്ഥന നിരസിച്ചതാണ് പ്രതികാരത്തിന് കാരണമെന്നാണ് സൂചന. തിരുവല്ലയിൽ പെൺകുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് അടുത്തായിരുന്നു സംഭവം. യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്തേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

അയിരൂർ സ്വദേശിനിയായ പതിനെട്ട്കാരിയാണ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലുള്ളത്. ബൈക്കിൽ രണ്ട് കുപ്പിയിൽ പെട്രോളുമായി എത്തിയാണ് അജിൻ ക്രൂരത കാട്ടിയത്. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്.  റാന്നി അയിരൂർ സ്വദേശിനിയായ യുവതി നാളുകളായി പ്രണയത്തിലായിരുന്നെന്നും അജിന്റെ വിവാഹ അഭ്യർത്ഥന കവിതയുടെ വീട്ടുകാർ നിരസിക്കുകയുമായിരുന്നെന്നാണ് വിവരം. ഇതിന് ശേഷം പ്രണയ ബന്ധത്തിൽ നിന്നും കവിത പലതവണ ഒഴിഞ്ഞ് മാറിയിരുന്നു.

ഇന്ന് രാവിലെ പെൺകുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്തേക്ക് യുവാവ് എത്തുകയും അവിടെ വെച്ച് യുവതിയുടെ ശരീരത്തലേക്ക് പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടു നിന്ന നാട്ടുകാരാണ് പെട്ടന്ന് തന്നെ പെൺകുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തത്. പെൺകുട്ടിയെ ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട പോവുകയായിരുന്നു. ഇതിനു പിന്നാലെ തന്നെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പ്ലസ്ടു തലം മുതൽ തന്നെ യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും അന്നു മുതൽ തന്നെ ഇയാൾ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നുവെന്നുമാണ് വിവരം. എന്നാലിപ്പോൾ ബന്ധത്തിൽ നിന്നും യുവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ് ഇയാളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ വരെ പൊലീസ് പരിശോധിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ഇപ്പോൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

തീ ശക്തമായി ശരീരത്തിൽ ആളിക്കയറിയതിന് പിന്നാലെ പെൺകുട്ടിയുടെ മുഖവും മുടിയും ഭാഗികമായി കത്തിയമർന്ന നിലയിലാണ്. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP