Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിച്ചോടി വിവാഹിതനായ നമ്പിരാജിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത് ലെവൽ ക്രോസിൽ; വധുവിന്റെ രണ്ടു അടുത്ത ബന്ധുക്കളുടെ തലവെട്ടിയെടുത്ത് പ്രദശിപ്പിച്ച് വരന്റെ ബന്ധുക്കളുടെ പ്രതികാരം; ഈ കേസിൽ ജ്യാമത്തിലിറങ്ങിയ നമ്പിരാജിന്റെ അമ്മയടക്കമുള്ള രണ്ടു സ്ത്രീകളുടെ തലയറുത്ത് തിരിച്ചടി; തലകൾ വെട്ടിയെടുത്തു മീറ്ററുകൾക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടും വൈരം തീർക്കൽ; തിരുനൽവേലിയിൽ ഒരു വർഷമായി സൈക്കോ സിനിമകളെ അമ്പരപ്പിക്കുന്ന ക്രൂരതകൾ

ഒളിച്ചോടി വിവാഹിതനായ നമ്പിരാജിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത് ലെവൽ ക്രോസിൽ; വധുവിന്റെ രണ്ടു അടുത്ത ബന്ധുക്കളുടെ തലവെട്ടിയെടുത്ത് പ്രദശിപ്പിച്ച് വരന്റെ ബന്ധുക്കളുടെ പ്രതികാരം; ഈ കേസിൽ ജ്യാമത്തിലിറങ്ങിയ നമ്പിരാജിന്റെ അമ്മയടക്കമുള്ള രണ്ടു സ്ത്രീകളുടെ തലയറുത്ത് തിരിച്ചടി; തലകൾ വെട്ടിയെടുത്തു മീറ്ററുകൾക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടും വൈരം തീർക്കൽ; തിരുനൽവേലിയിൽ ഒരു വർഷമായി സൈക്കോ സിനിമകളെ അമ്പരപ്പിക്കുന്ന ക്രൂരതകൾ

മറുനാടൻ ഡെസ്‌ക്‌

 തിരുനൽവേലി: രാവിലെ എണീറ്റാൽ ഉടലില്ലാത്ത മനുഷ്യതലകൾ കാണേണ്ടിവരുന്നു ഒരു ഗ്രാമം. തമിഴ്‌നാട്ടിലെ തിരുനൽവേലി ജില്ലയിലെ നങ്കുനേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരുകൾകുറിച്ചി ഗ്രാമം ഇന്ന് അറിയപ്പെടുന്നത് സൈക്കോ സിനിമകളെപ്പോലും അമ്പരിപ്പിക്കുന്ന ക്രൂരത കൊണ്ടാണ്. ഒരു പ്രണയ വിവാഹത്തിന്റെ പേരിൽ അഞ്ചുപേരുടെ തലകൾ ആണ് ഇവിടെ അറുക്കപ്പെട്ടത്. തലകൾ വെട്ടിമാറ്റുന്നുവെന്ന് മാത്രമല്ല അത് എല്ലാവരും കാണാനായി ഗ്രാമത്തിന്റെ പ്രധാന ഭാഗത്തുകൊണ്ടിടുകയും ചെയ്യുകയാണ്. തമിഴ്‌നാട്ടിൽ സാധാരണമായ ജാതിക്കൊലകളിലും ദുരഭിമാനഹത്യകളിലുമാണ് ഈ രീതിയിലുള്ള വയലൻസിന്റെ അതിപ്രസരം കാണാറുള്ളത്.

എന്നാൽ ഇത് ഒരേ സമുദായത്തിൽപെട്ടവർ തന്നെയാണ്. പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിക്കുക കുടുംബത്തിന് മാനക്കേടാണ് എന്ന യാഥാസ്ഥിക മനസ്സും, സാമ്പത്തിക അന്തരവുമാണ് പ്രശ്നമായത് എന്നാണ് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നത്. കുടുംബ കുടിപ്പകൾ വ്യാപകമായ തമിഴ്‌നാട്ടിൽ പക്ഷേ ഇത്രയും ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ അപൂർവമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അവസാനത്തെ കൊലപാതകം അരങ്ങേറിയത്. . എ. ഷൺമുഖത്തായി, എ. വാസന്തി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ എന്ന പരിഗണനപോലും നൽകാതെ ഇവരുടെ തലകൾ വെട്ടിയെടുത്തു മീറ്ററുകൾക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടിരിക്കയാണ്. ഇനിയും വെട്ടിനുറുക്കി പ്രദർശനത്തിനു വച്ച മനുഷ്യ ശരീരങ്ങൾ കാണേണ്ടിവരുമെന്ന ഭീതിയിലാണ് നങ്കുനേരിയിലെ മുരുകൾകുറിച്ചി ഗ്രാമം.

തുടക്കം പ്രണയ വിവാഹത്തിലൂടെ

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഒളിച്ചോട്ടവും വിവാഹവുമാണ് കൊലപാതക പരമ്പരകൾക്കു കാരണമായിരിക്കുന്നത്. ഇതുവരെ രണ്ടു കുടുംബങ്ങളിൽ നിന്നായി അഞ്ചുപേരെ വെട്ടിക്കൊന്നു തലയറുത്തു പ്രദർശിപ്പിച്ചു. ഗ്രാമത്തിലെ നമ്പിരാജൻ എന്ന ഇരുപത്തിനാലുകാരൻ വന്മതിയെന്ന പതിനെട്ടുകാരിയുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചതാണ് പ്രശ്നമായത്. പ്രബലരായ തേവർ വിഭാഗത്തിൽപെട്ടവരാണ് ഇരുവരുമെങ്കിലും വന്മതിയുടെ കുടുംബത്തിന് ഒളിച്ചോട്ടം നാണക്കേടായി. പരമ്പരാഗതമായി കുടിപ്പക നിലനിൽക്കുന്ന വിഭാഗങ്ങൾ ആയിരുന്നു ഇവർ.നമ്പിരാജനെ തീർക്കുമെന്ന് വൻ മതിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നെങ്കിലും ആരും വകവച്ചിരുന്നില്ല. എന്നാൽ മധുവിധു തീരുന്നതിനു മുമ്പേ കഴിഞ്ഞ നവംബറിൽ സമീപത്തെ കറുകുത്തുരാജ റയിൽവേ ലെവൽ ക്രോസിൽ തലയില്ലാത്ത നമ്പിരാജന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ വന്മതിയുടെ സഹോദൻ ചെല്ലപാണ്ടിയും സുഹൃത്തുക്കളും അറസ്റ്റിലായി.

മകനെ നഷ്ടമായ അരുണാചലവും ഭാര്യ ഷൺമുഖത്തായിയും വെറുതെ ഇരുന്നില്ല. വന്മതിയുടെ അടുത്ത ബന്ധുക്കളായ അറുമുഖം, സുരേഷ് എന്നിവരെ കഴിഞ്ഞ മാർച്ചിൽ വെട്ടികൊലപ്പെടുത്തി. മകന്റെ തലയറുത്തെടുത്തതുപോലെ ഇരുവരുടെയും തല വെട്ടി പ്രദർശിപ്പിച്ചു. ഈ കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഷൺമുഖത്തായിയും മറ്റൊരു പ്രതിയും ബന്ധുവുമായ എസ്‌കിപാണ്ടിയും ഈയിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്. എസ്‌കിപാണ്ടിയെ തേടി വെള്ളിയാഴ്ച രാത്രി മുഖംമൂടിയണിഞ്ഞ പത്തുപേർ വീട്ടിൽ ഇരച്ചുകയറിയത്.

ഇനി എത്രപേർ കൊല്ലപ്പെടും

എസ്‌കിപാണ്ടിയെ കാണാത്ത ദേഷ്യത്തിലാണ് അമ്മ വാസന്തിയെ വെട്ടിക്കൊന്നത്. ബഹളം കേട്ടു തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഷൺമുഖത്തായി ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മുറ്റത്തു വച്ചു അക്രമികൾ വീഴ്‌ത്തി. കലിയടങ്ങാതെ തല വെട്ടിയെടുത്തു മീറ്ററുകൾക്കപ്പുറത്ത് എല്ലാവരും കാണുന്നിടത്തു കൊണ്ടിട്ടു. വന്മതിയുടെ ബന്ധുക്കളാണ് കൊലയ്ക്കു പിന്നിലെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും തിരുനൽവേലി പൊലീസ് അറിയിച്ചു.ജാമ്യം നേടിയ ഷൺമുഖത്തായിയും എസ്‌കിപാണ്ടിയും ഗ്രാമത്തിൽപോകുന്നത് പൊലീസ് വിലക്കിയിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ വീടുകളിൽ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇരട്ട കൊലപാതകം.

കൃത്യമായി പരിശീലനം കിട്ടിയ കൊലപാതകസംഘങ്ങളെപോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. പെട്രോൾ ബോബും വടിവാളും അടക്കം എല്ലാം കൈയിലുണ്ട്. അവസാനത്തെ കൊലാപാതകത്തിലും രണ്ടുപേർ പിടിയിലായിട്ടുണ്ട്. ഇനി ഇതിന്റെ പ്രതികാരം മൂലം എത്രപേർ കൊല്ലപ്പെടും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പൊലീസ് ക്രമസമാധാനപാലനത്തിന് ചർച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും ഇരു വിഭാഗവും സഹകരിച്ചില്ല. പൊലീസിന്റെ സഹായമില്ലാതെ ഇത് ഞങ്ങൾ പരിഹരിച്ചോളാം എന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP