Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മോണിക്ക', 'മാനേജർ' എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം; 13 യുവതികളെ പറ്റിച്ച് ലൈംഗികമായി ഉപയോഗിച്ചു; സ്ത്രീയായി ആൾമാറാട്ടം നടത്തിയ ടെക്കി ബംഗളൂരുവിൽ പിടിയിൽ

'മോണിക്ക', 'മാനേജർ' എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം; 13 യുവതികളെ പറ്റിച്ച് ലൈംഗികമായി ഉപയോഗിച്ചു; സ്ത്രീയായി ആൾമാറാട്ടം നടത്തിയ ടെക്കി ബംഗളൂരുവിൽ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സോഷ്യൽമീഡിയയിൽ സ്ത്രീയായ ആൾമാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനെയാണ് പൊലീസ് കുടുക്കിയത്.

'മോണിക്ക', 'മാനേജർ' എന്നീ അപരനാമങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ ഐടി മേഖലയിൽ ജോലി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 13 യുവതികൾ ഇയാളുടെ കെണിയിൽ വീണെന്നും പൊലീസ് വ്യക്തമാക്കി.

ഫോട്ടോ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴിൽരഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാൾ ഉന്നമിട്ടത്. 'മോണിക്ക', 'മാനേജർ' എന്നീ പേരിലാണ് ചാറ്റ് ചെയ്തത്. ഐടി മേഖലയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതികളെ വശീകരിച്ചത്. യുവതികളെ ജോലി വാഗ്ദാനം നൽകി ഹോട്ടൽ മുറികളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കൂടാതെ ദൃശ്യങ്ങൾ കാമറയിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് അവരെ വീണ്ടും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. നല്ല ശമ്പളം വാങ്ങുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നതെന്നും പണത്തിനല്ല, ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് യുവതികളെ കെണിയിലാക്കിയതെന്ന് ഡിസിപി സി കെ ബാബ പറഞ്ഞു. ഐപിസി സെക്ഷൻ 376, ഐടി ആക്ട് 2000 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഇയാളുടെ തട്ടിപ്പിനിരയായ യുവതികളിൽ ഒരാൾ ജനുവരി 26 ന് സൈബർ ക്രൈം സെല്ലിനെ സമീപിച്ച് പരാതി നൽകിയിരുന്നു. കോവിഡ്-19 ലോക്ക്ഡൗൺ കാലത്താണ് തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ, ഇയാൾ കോളേജ് കാലം മുതൽക്കേ ഇത്തരം കുറ്റകൃത്യത്തിലേർപ്പെടുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരാളെങ്കിലും ഇയാൾക്കെതിരെ പൊലീസിനെ സമീപിച്ചതിൽ സന്തോഷമുണ്ട്. തങ്ങളെ ബാധിക്കുന്ന ഏത് കുറ്റകൃത്യത്തിനും പൊലീസിനെ സമീപിക്കുന്നതിൽ സ്ത്രീകൾക്ക് ആത്മവിശ്വാസമുണ്ടാകണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP