Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ നനയാതിരിക്കാൻ കയറി നിന്നിടത്ത് നിന്ന് മൊബൈൽ ഫോണും വാങ്ങിപ്പോയി; തിരികെ വാങ്ങാൻ ചെന്നപ്പോൾ സമീപത്തെ റബർ തോട്ടത്തിലേക്ക് വലിച്ചിട്ട് പീഡിപ്പിച്ചു; വോളിബോൾ താരത്തിന്റെ പരാതിയിൽ പരിശീലകനെതിരേ കേസ്

മഴ നനയാതിരിക്കാൻ കയറി നിന്നിടത്ത് നിന്ന് മൊബൈൽ ഫോണും വാങ്ങിപ്പോയി; തിരികെ വാങ്ങാൻ ചെന്നപ്പോൾ സമീപത്തെ റബർ തോട്ടത്തിലേക്ക് വലിച്ചിട്ട് പീഡിപ്പിച്ചു; വോളിബോൾ താരത്തിന്റെ പരാതിയിൽ പരിശീലകനെതിരേ കേസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വോളിബോൾ കളിക്കാരിയായ പതിനെട്ടുകാരിയെ പരിശീലകൻ പീഡിപ്പിച്ചുവെന്ന് പരാതി. പെൺകുട്ടിയുടെ പരാതിയിൽ പരിശീലകനായ കൊടുമൺ സ്വദേശി പ്രമോദി(36)നെ പ്രതിയാക്കി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുത്തു.

മഴ നനയാതിരിക്കാൻ ഇരുവരും ഒരിടത്ത് കയറി നിന്നുവെന്നും അപ്പോൾ തന്റെ മൊബൈൽ ഫോണും വാങ്ങി പ്രമോദ് പോയെന്നുമാണ് പൊലീസിന് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവത്രേ.

ഇന്നാണ് പെൺകുട്ടി ഇതു സംബന്ധിച്ച് പരാതി നൽകിയത്. 376 വകുപ്പിട്ടാണ് കേസ് എടുത്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP