Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോളേ.. എന്നെ കുട്ടായി അടിച്ചു, ഞാൻ ചാവാൻ പോകുന്നു'; മോനോട് പറയണ്ട! മരിക്കുന്നതിനു മുൻപ് മരുമകൾക്ക് സന്ദേശമയച്ച് വീട്ടമ്മ; കൊല്ലം കോട്ടപ്പുറത്ത് ഷീലയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ; യുവാവിനെതിരെ കേസെടുത്തത് മർദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തി

മോളേ.. എന്നെ കുട്ടായി അടിച്ചു, ഞാൻ ചാവാൻ പോകുന്നു'; മോനോട് പറയണ്ട! മരിക്കുന്നതിനു മുൻപ് മരുമകൾക്ക് സന്ദേശമയച്ച് വീട്ടമ്മ; കൊല്ലം കോട്ടപ്പുറത്ത് ഷീലയുടെ മരണത്തിൽ ബന്ധു അറസ്റ്റിൽ; യുവാവിനെതിരെ കേസെടുത്തത് മർദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം:കൊല്ലം കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു പിടിയിൽ. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്‌ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അറസ്റ്റിലായ നിതിന്റെ മർദനത്തെ തുടർന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

മരിക്കുന്നതിനു മുൻപ് ഷീല മരുമകൾക്ക് അയച്ച സന്ദേശത്തിൽ മർദനത്തെ കുറിച്ച് പറയുന്നുണ്ട്.ഇത് കാണിച്ച് പൊലീസിന് നൽകിയ പരാതിയിലാണ് നിതിൻ അറസ്റ്റിലാവുന്നത്. 'എന്നെ കുട്ടായി അടിച്ചു. ഞാൻ ചാവാൻ പോകുന്നു.'എന്നാണ് മരുമകൾക്ക് അയച്ച സന്ദേശം. മകനോട് പറയേണ്ടെന്നും സന്ദേശത്തിൽ ഷീല പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബർ തോട്ടത്തിൽ ജീവനൊടുക്കിയത്.

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്.പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസെടുത്തു.പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മർദ്ദനം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിതിന്റെ കുടുംബവും ഷീലയുടെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച തർക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP