Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സിഒആർ ഇല്ലാതെ സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കി; മാനേജിങ് ഡയറക്ടർ തോമസ് ദാനിയേലും ഭാര്യ പ്രഭയും മകൾ റിനു മറിയം തോമസും തട്ടിപ്പിലെ പ്രധാനികൾ; റിയയ്ക്കും റേബയ്ക്കും ഗൂഢാലോചനയിൽ കുറഞ്ഞ പങ്ക്; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിറയുന്നത് കുടുംബ ഗൂഢാലോചന തന്നെ

പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സിഒആർ ഇല്ലാതെ സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കി; മാനേജിങ് ഡയറക്ടർ തോമസ് ദാനിയേലും ഭാര്യ പ്രഭയും മകൾ റിനു മറിയം തോമസും തട്ടിപ്പിലെ പ്രധാനികൾ; റിയയ്ക്കും റേബയ്ക്കും ഗൂഢാലോചനയിൽ കുറഞ്ഞ പങ്ക്; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിറയുന്നത് കുടുംബ ഗൂഢാലോചന തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമകൾ സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കി കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതിന് പിന്നിൽ വൻ തട്ടിപ്പ്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സിഒആർ (സർട്ടിഫിക്കറ്റ് ഓഫ് റജിസ്‌ട്രേഷൻ) ഇല്ലാതെയാണ് സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കിയത്.

റിസർവ് ബാങ്ക് വിജ്ഞാപന പ്രകാരം പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി ഇല്ലാത്ത സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ബി കാറ്റഗറിയിലാണ് സാൻ പോപ്പുലർ ഫിനാൻസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നി വകയാർ കേന്ദ്രമായി പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് സ്ഥാപനം തുടങ്ങിയതെങ്കിലും പിന്നീട് സാൻ പോപ്പുലർ അടക്കം വിവിധ എൽഎൽപി (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) കമ്പനികൾ രൂപീകരിക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് 350 ൽപ്പരം ശാഖകളിലൂടെയാണ് ഉദ്ദേശം 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടന്നതെന്നു കണക്കാക്കുന്നു. ഈ പണം വിദേശത്തേക്കു കടത്താനും ശ്രമം നടന്നിരുന്നു.

സാൻ ഫിനാൻസിനു പുറമേ മേരി റാണി നിധി ലിമിറ്റഡ്, എംആർപിഎൻ ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മൈ പോപ്പുലർ മറൈൻ പ്രോഡക്ട്‌സ്, മേരിറാണി ട്രേഡിങ്, സാൻ പോപ്പുലർ ഇസൊലൂഷ്യൻ, എൽഎൽപി അമല പോപ്പുലർ നിധി തുടങ്ങി 13 സ്ഥാപനങ്ങളും പിന്നീട് ആരംഭിച്ചു.ഇവയ്‌ക്കൊന്നിനും നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി ഇല്ലായിരുന്നു. എന്നിട്ടും പരിധിയില്ലാതെ ജനങ്ങളിൽ നിന്നു പണം സ്വീകരിച്ചു.

എൽഎൽപി കമ്പനിയായതിനാൽ ബിസിനസിൽ നിക്ഷേപകരെക്കൂടി പങ്കാളികളാക്കി ആസൂത്രിതമായ തട്ടിപ്പാണു നടന്നത്. ഇതോടെ നഷ്ടലാഭ സാധ്യതകൾ നിക്ഷേപകൻ കൂടി പങ്കിടേണ്ട സ്ഥിതിയായി. തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ തോമസ് ഡാനിയൽ (റോയി), ഭാര്യ പ്രഭ, മക്കളായ റിനു മറിയം, റീബ, റിയ ആൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

തട്ടിപ്പിന്റെ ആസൂത്രണത്തിൽ മുഖ്യ പങ്കുവഹിച്ചത് ഉടമയുടെ കുടുംബത്തിലെ മൂന്നുപേരാണെന്ന് അന്വേഷണസംഘം. മാനേജിങ് ഡയറക്ടർ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മകൾ റിനു മറിയം തോമസ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികൾ. തോമസ് ദാനിയേലിന്റെ മറ്റ് മക്കളായ റിയ, റേബ എന്നിവർക്ക് ഇവരെ അപേക്ഷിച്ച് ഗൂഢാലോചനയിൽ കുറഞ്ഞ പങ്കാളിത്തമേയുള്ളൂവെന്നാണ്‌ േപാലീസിന്റെ നിഗമനം.

നിക്ഷേപമായി കിട്ടിയ തുക കൊണ്ട് സംസ്ഥാനത്തും പുറത്തുമായി തോമസ് ദാനിയേൽ ഭൂമി വാങ്ങിക്കൂട്ടി. വസ്തുക്കളിൽ ചിലത് അടുത്തിടെ വിലകുറച്ച് വിറ്റെന്നും കണ്ടെത്തി. കോന്നി ജങ്ഷനിൽ സെന്റിന് 22 ലക്ഷം രൂപ വെച്ച് വാങ്ങിയ 24 സെന്റ് സ്ഥലം സെന്റിന് 17 ലക്ഷത്തിനാണ് മറിച്ചുവിറ്റത്. പത്തനംതിട്ട നഗരത്തിൽ സെന്റിന് എട്ട് ലക്ഷം വിലമതിക്കുന്ന സ്ഥലം സെന്റിന് രണ്ട് ലക്ഷം രൂപയ്ക്കും മറിച്ചുവിറ്റു.

നിക്ഷേപത്തുക തൃശ്ശൂർ ആസ്ഥാനമായുള്ള മേരിറാണി നിധി ലിമിറ്റഡിലേക്ക് വകമാറ്റി കൊണ്ടുപോയത് റിനു മറിയം തോമസാണ്. മേരിറാണി നിധി ലിമിറ്റഡിന്റെ 100 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. റിനുവിന്റെ ഭർതൃവീട്ടുകാരുടെ ബന്ധുക്കൾക്കും തുക നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ജയിലിൽ കഴിയുന്ന പോപ്പുലർ ഉടമകളായ അഞ്ചുപേരെയും വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP