Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിലെ ഫ്‌ളാറ്റിൽ ചൂതാട്ടകേന്ദ്രം; നടന്നത് ലക്ഷങ്ങളുടെ ചൂതാട്ടം; താമസക്കാരൻ കസ്റ്റഡിയിൽ; ചിലവന്നൂരിലെ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത് സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ

കൊച്ചിയിലെ ഫ്‌ളാറ്റിൽ ചൂതാട്ടകേന്ദ്രം; നടന്നത് ലക്ഷങ്ങളുടെ ചൂതാട്ടം; താമസക്കാരൻ കസ്റ്റഡിയിൽ; ചിലവന്നൂരിലെ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത് സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. ചിലവന്നൂരിലെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ. മാഞ്ഞാലി സ്വദേശി ടിപ്‌സൻ എന്നയാളാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലവന്നൂരിലെ ഹീര ഫ്‌ളാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്‌ളാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്.

സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്‌ളാറ്റുകളിൽ പൊലീസ് സംഘവും നർകോട്ടിക്‌സ് സംഘവും ചേർന്ന് സംയുക്ത പരിശോധന നടത്തുന്നത്. ഇവിടെ ലഹരി സ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം വരെയും ഫ്‌ളാറ്റിൽ ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. മരട് ഉൾപ്പെടെയുള്ള മേഖലകളിൽ സമാനമായ രീതിയിൽ പരിശോധന നടത്തുന്നുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി നൽകിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പൊലീസ് നാർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശോധന. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.

ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൈജു തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ പാർട്ടികൾ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു.

സൈജുവിന്റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇൻഫോപാർത്ത്, ഫോർട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകൾ എടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP