Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ

പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ് : കണ്ണൂരിനെ നടുക്കി മറ്റൊരു പോക്‌സോ പീഡനം. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത് പതിനെട്ടുകാരിയാണ്. പെൺകുട്ടിയെ കഴിഞ്ഞ ഏപ്രിൽ മാസമാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിർബന്ധിച്ചതോടെ പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് പോക്‌സോ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

പള്ളിയിൽ വെച്ച് ആദ്യം കണ്ടു. അന്നു തന്നെ പേരും സ്ഥലവും മനസ്സിലാക്കി. മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറി. പിന്നീട് സൗഹൃദം വളർന്നത് വഴി വിട്ട നിലയിൽ. പതിനാറുകാരിക്ക് അശ്ലീല വീഡിയോ മൊബൈൽ വഴി അയച്ചു കൊടുത്തു. തുടർന്ന് നിരന്തര ലൈംഗിക പീഡനവും. 18 കാരി യുവതി പോക്സോ കേസിൽ പ്രതിയാകുമ്പോൾ നാട് ഞെട്ടുകയാണ്.

മൊബൈൽ വഴി അയച്ചു കൊടുത്ത അശ്ലീല ചിത്രങ്ങളെക്കുറിച്ച് ദീർഘനേരമുള്ള സംഭാഷണത്തിൽ 16 കാരിയെ ലൈംഗിക അടിമയാക്കി. ഇത് പതിവാക്കി സൗഹൃദം വളർത്തുകയും ചെയ്തു. ഒടുവിൽ 16 കാരിയുടെ വീട്ടിലേക്കുള്ള പതിവ് സന്ദർശനം. വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയം കണ്ടെത്തി 18 കാരിയുടെ പീഡനം പതിവായി. ആദ്യം പീഡനത്തിനിരയാക്കിയപ്പോൾ പെൺകുട്ടി തടസ്സം നിന്നെങ്കിലും മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ കാട്ടി വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതേ തുടർന്ന് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് വിധേയമാക്കി. വീട്ടുകാരുടെ സംശയമാണ് ഈ കള്ളക്കളി പൊളിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. പരിചയപ്പെട്ട് ആഴ്ചകൾക്കകം തന്നെ അരുതാത്ത ബന്ധം ആരംഭിച്ചിരുന്നു. സ്വവർഗ്ഗരതിക്ക് അടിമപ്പെട്ട പെൺകുട്ടി തന്നെ ഒടുവിൽ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. അതോടെ പെൺകുട്ടിയുടെ പിതാവും സഹോദരനും 18 കാരിയെ നേരിൽ കണ്ട് താക്കീത് ചെയ്തു വിടുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 18 കാരി 16 കാരിയുടെ പിതാവിനും സഹോദരനുമെതിരെ തളിപ്പറമ്പ് പൊലീസിൻ പരാതിയുമായി എത്തുകയായിരുന്നു. ഇതോടെ പെൺകുട്ടിയും പരാതി നൽകി. ഇതാണ് പതിനെട്ടുകാരിക്ക് വിനയായത്.

പതിനെട്ടുകാരിയുടെ പരാതിയിൽ മാനഭംഗമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പതിനാറുകാരിയുടെ അച്ഛനും സഹോദരനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് 16 കാരി പൊലീസിനെ സമീപിക്കുകയും 18 കാരിയുടെ മാസങ്ങൾ നീണ്ടു നിന്ന പീഡന കഥ അറിയിക്കുകയുമായിരുന്നു. 18 കാരിക്കെതിരെ പോക്സോ വകുപ്പു ചുമത്തി തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP