Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌റ്റേഷനിലെത്തിയപ്പോൾ പറഞ്ഞത് ത്വാതിക കഥകൾ; സമയം കഴിയുന്തോറം അവലോകനം വിഭ്രാന്തിയുടെ മറ്റൊരു തലത്തിലെത്തി; പിന്നെ മൂക്കുകുത്തി നിന്നും തലകുത്തി മറിഞ്ഞും അഭ്യാസം; പിന്നെ യോഗസ്സനവും; എംഡിഎംഎ കേസ് പ്രതികൾ മിസ്റ്റർ പെർഫെക്റ്റ് ആയി രൂപാന്തരം മാറിയത് ലഹരിയിൽ; ഓപ്പറേഷൻ ക്ലീൻ കാസർകോട് തുടരുമ്പോൾ

സ്‌റ്റേഷനിലെത്തിയപ്പോൾ പറഞ്ഞത് ത്വാതിക കഥകൾ; സമയം കഴിയുന്തോറം അവലോകനം വിഭ്രാന്തിയുടെ മറ്റൊരു തലത്തിലെത്തി; പിന്നെ മൂക്കുകുത്തി നിന്നും തലകുത്തി മറിഞ്ഞും അഭ്യാസം; പിന്നെ യോഗസ്സനവും; എംഡിഎംഎ കേസ് പ്രതികൾ മിസ്റ്റർ പെർഫെക്റ്റ് ആയി രൂപാന്തരം മാറിയത് ലഹരിയിൽ; ഓപ്പറേഷൻ ക്ലീൻ കാസർകോട് തുടരുമ്പോൾ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട് : എംഡിഎംഎയുമായി 2 പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തിരിച്ചറിഞ്ഞത് ലഹരിയുടെ അപകടാവസ്ഥ. കല്ലൂരാവിയിലെ നിസാമുദ്ദീൻ മൻസിലിലെ പി.സമദ് (31), കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ എംപി.ജാഫർ (32) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി: പി.ബാലകൃഷ്ണൻ നായരുടെയും എസ്‌ഐ കെ.പി.സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് സമദിനെ പിടികൂടിയത്.സമദിൽ നിന്നു 1.070 ഗ്രാം എംഡിഎംഎ പിടികൂടി. ബൈക്കിൽ സഞ്ചരിക്കവേ ഒഴിഞ്ഞവളപ്പിൽ നിന്നാണ് സമദിനെ പിടികൂടിയത്.

ചെർക്കള-ജാൽസൂർ പാതയിലെ കൊട്ട്യാടിയിൽ എസ്‌ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎ പിടികൂടിയത്. മൂസയെ 5 മാസം മുൻപു കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നതായും മുഹമ്മദ് കുഞ്ഞിയെ കുടുംബ സ്വത്ത് ആവശ്യപ്പെട്ട വീടിന് തീവെച്ച കേസിലും പ്രതിയാണെന് പൊലീസ് പറഞ്ഞു.

പിടികൂടിയ രണ്ടു പേർ ലഹരിയുടെ ഉന്മാദത്തിൽ ആയിരുന്നു. സ്റ്റേഷനിൽ എത്തിച്ച ഇവർ മിസ്റ്റർ പെർഫെക്റ്റ് ആയി രൂപാന്തരമാറുന്നത് പൊലീസുകാർക്കിടയിൽ ചിരി പടർത്തി. താത്വികമായ പല കഥകളും ലഹരിയുടെ പുറത്ത് പൊലീസിന് ഇവർ പകർന്നു നൽകിക്കൊണ്ടേയിരുന്നു. എന്നാൽ സമയം കൂടുന്തോറും താത്വിക അവലോകനം വിഭ്രാന്തിയുടെ മറ്റൊരു തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. മൂക്കുകുത്തി നിൽക്കാൻ ശ്രമിക്കുക തലകുത്തി നിന്ന് അഭ്യാസം കാണിക്കുക യോഗസ്സനം തുടങ്ങി പലവിധ അഭ്യാസങ്ങളും ഇവർ പുറത്തെടുത്തു.

ലഹരി മരുന്ന് ഉപയോഗം എത്രമാത്രം അപകടമാണെന്ന് ഇത്രകാരുടെ പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുമെന്നും ലഹരി നിർമ്മാർജത്തിനായി നാട്ടിലെ എല്ലാവരും പൊലീസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന് പൊലീസ് അഭ്യർത്ഥിച്ചു. എസ് സി പി ഓ വിനോദ് ,അശോകൻ എന്നിവരും പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു

മറ്റ് ചില അറസ്റ്റുകളും ഉണ്ടായി. ബെംഗളൂരുവിൽ നിന്നു എംഡിഎംഎ കൊണ്ടു വന്നു കാഞ്ഞങ്ങാട്, ചെറുവത്തൂർ മേഖലകളിൽ വിൽപന നടത്തുന്ന ജാഫറിനെ ചന്തേര എസ്‌ഐ ശ്രീദാസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.

അതേസമയം ആദൂർ പൊലീസും ഒരു എംഡിഎം കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് കാറിൽ കടത്തിയ 640 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടു പേരാണ് ഇവിടെ അറസ്റ്റിലായത് . നീർച്ചാൽ ബിർമിനടുക്ക സ്വദേശിയും കർണൂർ അടുക്കത്തിലെ താമസക്കാരനുമായ മൂസ(41),ആദൂർ സിഎ നഗറിലെ മുഹമ്മദ് കുഞ്ഞി (40) എന്നിവരെയാണ് ആദൂർ പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP