Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായി; ദേശീയ അന്വേഷണ ഏജൻസി എൻഐഎ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണ; കാര്യങ്ങൾ കൂടുതൽ വ്യക്തത വരാൻ സ്വപ്‌നയെയും ശിവശങ്കരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റിന്റെ വിശദാംശങ്ങൾ വീണ്ടെടുത്തതിന് പിന്നാലെയുള്ള ചോദ്യം ചെയ്യൽ അതീവ നിർണായകം

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായി; ദേശീയ അന്വേഷണ ഏജൻസി എൻഐഎ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണ; കാര്യങ്ങൾ കൂടുതൽ വ്യക്തത വരാൻ സ്വപ്‌നയെയും ശിവശങ്കരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റിന്റെ വിശദാംശങ്ങൾ വീണ്ടെടുത്തതിന് പിന്നാലെയുള്ള ചോദ്യം ചെയ്യൽ അതീവ നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി അദ്ദേഹം കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി എൻഐഎ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. അതുകൊണ്ട് തന്നെ കാര്യങ്ങൽ കൂടുതൽ സങ്കീർണ്ണമാകുകയായണ്. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ വ്യക്തത വരാൻ സ്വപ്‌നയെയും ശിവശങ്കരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്വപ്‌നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

മറ്റു പ്രതികളിൽ നിന്നുള്ള തെളിവുകളും എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം നേരത്തെ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജൻസി വിശദീകരണം തേടും. ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. സ്വപ്‌ന ഡിലീറ്റ് ചെയ്ത ചാറ്റിന്റെ വിശദാംശങ്ങൾ വീണ്ടെടുത്തതിന് പിന്നാലെയുള്ള ചോദ്യം ചെയ്യൽ അതീവ നിർണായകമാകും. കേസിൽ കഴിഞ്ഞ തവണ ശിവശങ്കരനെ എൻ.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാനാണ്. ക്രിമിനൽ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നൽകിയത്. ആദ്യം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതും സാക്ഷിയെന്ന നിലയിലാണ്. രണ്ടാം തവണയും ദേശീയ അന്വേഷണ ഏജൻസി ചോദ്യ ചെയ്യലിനായി ശിവശങ്കരനെ വിളിപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്വർണ്ണക്കടത്തുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമ്പോൾ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്വപ്ന സുരേഷ് നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഓരോന്നായി തിരിച്ചെടുക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങലിൽ പുറത്തുവന്നിരുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. 2000 ജിബി യോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. ഇതോടെ സ്വർണ്ണക്കടത്ത് കേസിലെ കുരുക്ക് മുറുകാനാണ് സാധ്യത സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. 2000 ജിബി യോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. മൊഴികളിലെ ഈ വൈരുദ്ധ്യം ക്ലിയർ ചെയ്യുക എന്നതാകും എൻഐഎയുടെ ഉദ്ദേശ്യം.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എൻഐഎ പ്രത്യേകം പരിശോധിക്കുന്നുണ്ട്. മറ്റ് പ്രമുഖരുമായി സ്വപ്നക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസിൽ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിൽ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എൻഐഎ പ്രത്യേകം പരിശോധിക്കകയും ചെയ്തു.

പ്രതികൾ നടത്തിയ ഫോൺ സംഭവങ്ങൾ, വിവിധ ചാറ്റുകൾ, ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്. സി-ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് മാത്രം 2000 ജിബി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ട് അടക്കം കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അൻവർ, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളിൽ നിന്നും 2000 ജിപി ഡിജിറ്റൽ തെളിവും ലഭിച്ചിട്ടുണ്ട്.

2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് സ്വർണ്ണക്കടത്ത് കേസിന് പുതിയ മാനങ്ങൾ ഉണ്ടാകുന്നത്. കോൺസുലേറ്റിലെ മുൻ പിആർഒ സരിത്ത് അറസ്റ്റിലായി. മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്വപ്നമയുമായും സ്വർണ്ണക്കടത്ത് കേസുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതോടെ ഐടി സെക്രട്ടറി എം ശിവശങ്കരനെ സ്ഥാനത്തുനിന്ന് മാറ്റി. ശിവശങ്കരനെതിരെ ഉയർന്ന ആരോപണങ്ങൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് മന്ത്രി കെ ടി ജലീലിന് സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP