Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മകന്റെ ജാതക ദോഷമെന്ന് ജോത്സ്യൻ; അഞ്ചു വയസ്സുകാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു: മണ്ണെണ്ണയൊഴിച്ച് മകന്റെ ദേഹത്ത് തീകൊളുത്തിയ പിതാവ് അറസ്റ്റിൽ

കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മകന്റെ ജാതക ദോഷമെന്ന് ജോത്സ്യൻ; അഞ്ചു വയസ്സുകാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു: മണ്ണെണ്ണയൊഴിച്ച് മകന്റെ ദേഹത്ത് തീകൊളുത്തിയ പിതാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മകന്റേത് ദോഷ ജാതകമാണെന്ന് വിശ്വസിച്ച പിതാവ് അഞ്ചു വയസ്സുകാരനെ തീ കൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ സംഭവം. മകന്റേത് ദോഷ ജാതകമാണെന്ന ജ്യോത്സ്യന്റെ വാക്കു വിശ്വസിച്ചാണ് പിതാവ് സ്വന്തം മകന് തീ കൊളുത്തിയത്. തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരൺ എന്ന അഅഞ്ചു വയസ്സുകാരനാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇരയായിരിക്കുന്നത്.

തഞ്ചാവൂർ തിരുവാരൂർ നന്നിലം സ്വദേശി രാംകിയാണ് ദോഷ ജാതകത്തിന്റെ പേരിൽ മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. തികഞ്ഞ വിശ്വാസിയായിരുന്ന രാംകി ജ്യോൽസ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകൻ സായ്ശരണിന്റെ ജാതകമാണെന്ന് അടുത്തിടെ ജ്യോൽസ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാൾ പലപ്പോഴായി മകനെ ഉപദ്രവിച്ചു. കഴിഞ്ഞ ദിിവസം മകനെ കണ്ടപ്പോൾ കലിമൂത്ത ഇയാൾ മകനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു.

മകനെ ഉപദ്രവിക്കുന്നതിനെ ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മിൽ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി. അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജ്യോൽസ്യനു വേണ്ടി തിരച്ചിൽ തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP