Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിന്റെ വെട്ടേറ്റ് മരിച്ച വിമുക്ത ഭടന്റെ വാരിയെല്ലടക്കം തകർന്ന നിലയിൽ; മദ്യലഹരിയിലായതിനാൽ കൊലപാതക കാരണം ഓർക്കുന്നില്ലെന്ന് പൊലീസിന് മുന്നിൽ ജോർജ് കുട്ടിയുടെ കുമ്പസാരം: കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു  

സുഹൃത്തിന്റെ വെട്ടേറ്റ് മരിച്ച വിമുക്ത ഭടന്റെ വാരിയെല്ലടക്കം തകർന്ന നിലയിൽ; മദ്യലഹരിയിലായതിനാൽ കൊലപാതക കാരണം ഓർക്കുന്നില്ലെന്ന് പൊലീസിന് മുന്നിൽ ജോർജ് കുട്ടിയുടെ കുമ്പസാരം: കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു   

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിമുക്തഭടനെ കോടാലിക്ക് വെട്ടിക്കൊന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തിൽ രാമഭദ്രനാണു (78) കൊല്ലപ്പെട്ടത്. തണ്ണിപ്പാറ തെങ്ങുപള്ളി ജോർജുകുട്ടിയെ (വർഗീസ് 61) കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ജോർജ് കുട്ടിയുടെ വീടിനുള്ളിലിരുന്ന് മദ്യപിക്കുമ്പോൾ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും വാക്കേറ്റത്തിനൊടുവിൽ രാമഭദ്രനെ ജോർജ് കുടട്ടി വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു.

രാമഭദ്രന്റെ വാരിയെല്ലുകൾ വരെ തകർന്ന നിിലയിലാണ്. ജോർജുകുട്ടിയുടെ തലയ്ക്കും പരുക്കുണ്ട്. ജോർജുകുട്ടിയുടെ വീടിനുള്ളിലാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി 8.30നു കൊലപാതകം നടന്നതായാണ് പൊലീസ് നിഗമനം. കൊല നടത്തിയ ശേഷം ജോർജുകുട്ടി സമീപത്തെ സഹോദരന്റെ വീട്ടിലെത്തി കൊലനടത്തിയ കാര്യം പറഞ്ഞു. ജോർജുകുട്ടിയെ സഹോദരൻ തൂക്കുപാലത്തെ ആശുപത്രിയിലെത്തിക്കുകയും ഒപ്പം കൊലപാതക വിവരം പൊലീസിൽ അറിയിക്കുകയും ആയിരുന്നു.

സഹോദരൻ വിവരം കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്നു പൊലീസെത്തി ജോർജുകുട്ടിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഡിവൈഎസ്‌പി എൻ.സി. രാജ്‌മോഹൻ, കമ്പംമെട്ട് എസ്എച്ച്ഒ ജി. സുനിൽകുമാർ, എസ്‌ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഫൊറൻസിക് സർജനും സ്ഥലത്ത് പരിശോധന നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. സ്ഥലത്തു സൂക്ഷിച്ചിരുന്ന വാറ്റുചാരായവും പൊലീസ് പിടികൂടി. രക്തക്കറ പുരണ്ട മദ്യക്കുപ്പി പൊലീസ് കണ്ടെത്തി.

ജോർജുകുട്ടി താമസിക്കുന്ന വീടും രാമഭദ്രൻ തനിയെ താമസിച്ചിരുന്ന ഷെഡും തമ്മിൽ 100 മീറ്റർ ദൂരമാണുള്ളത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. മദ്യലഹരിയിലായതിനാൽ കൊലപാതക കാരണം ഓർക്കുന്നില്ലെന്നാണു ജോർജുകുട്ടി പൊലീസിനോടു പറഞ്ഞത്. ജോർജുകുട്ടിയും ഒറ്റയ്ക്കായിരുന്നു താമസം. രാമഭദ്രന്റെ ഭാര്യ സാവിത്രി വർഷങ്ങൾക്കു മുൻപു മരിച്ചു. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമലൻ, ഷിബു, ഉഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP