Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമയെ കൊലപ്പെടുത്തിയ കത്തി ചൂണ്ടിക്കാട്ടി എടുത്തത് ഓടയിൽ നിന്നും; കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ ഇട്ടത് എങ്ങനെയെന്ന് പൊലീസുകാരോട് നിസ്സംഗമായി വിവരിച്ചു; ആദം അലിയുമായി പൊലീസ് തെളിവെടുത്തത് ജനരോഷത്തിനിടെ; അരുംകൊല ചെയ്ത പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു നാട്ടുകാർ

മനോരമയെ കൊലപ്പെടുത്തിയ കത്തി ചൂണ്ടിക്കാട്ടി എടുത്തത് ഓടയിൽ നിന്നും; കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ ഇട്ടത് എങ്ങനെയെന്ന് പൊലീസുകാരോട് നിസ്സംഗമായി വിവരിച്ചു; ആദം അലിയുമായി പൊലീസ് തെളിവെടുത്തത് ജനരോഷത്തിനിടെ; അരുംകൊല ചെയ്ത പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യം കഴുത്തറുത്തു, പിന്നെ കഴുത്ത് ഞെരിച്ച് കൊന്നു. ഇതിലെയാണ് വലിച്ചിഴച്ചത് ആദം ആലി പൊലീസിനോട് സ്ഥലം ചൂണ്ടിക്കാട്ടി വിവരിച്ചു കൊടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി ആദം ആലിയുമായി പൊലീസ് നടത്തിയ തെളിവെടു നടത്തുകയായിരുന്നു. തികഞ്ഞ നിസംഗതയോടാണ് മനോരമയുടെ കൊലപാതകം പ്രതി ആദംഅലി പൊലീസിനോട് വിവരിച്ചത്. തെളിവെടുപ്പ് നടക്കുമ്പോഴും ആദം അലി വിവരിക്കുമ്പോഴും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.ആദംഅലിക്ക് നേരേ ആക്രോശിച്ചടുത്ത നാട്ടുകാർ അയാളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്.

കൃത്യം നടത്താൻ ഉപയോഗിച്ച കത്തി ആദംഅലി പൊലീസിനു കാണിച്ചു കൊടുത്തു. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിന് സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടർന്ന് മനോരമയുടെ വീടിന്റെ പുറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. മനോരമയുടെ വീട്ടിൽനിന്ന് മതിൽ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പൊലീസിന് വിശദീകരിച്ചുനൽകി. മനോരമയുടെ വീടിന് സമീപത്തെ ഓടയിൽനിന്ന് കത്തി കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം ആദംഅലി കവർന്ന സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പ്രതി നൽകിയ മൊഴി എന്താണെന്ന് പൊലീസും വ്യക്തമായിട്ടില്ല.

കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുമ്പോൾ ആദം ആലിയുടെ കൈവശം ഒരു ബാഗുണ്ടായിരുന്നു. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ അതുണ്ടായിരുന്നില്ല. അതിനാൽ കവർന്ന സ്വർണാഭരണങ്ങൾ ഈ ബാഗിലുണ്ടായിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട. സർക്കാർ ഉദ്യോഗസ്ഥയായ കേശവദാസപുരം മോസ്‌ക് ലെയ്ൻ സ്വദേശി മനോരമ(68)യെ സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപം നിർമ്മാണ ജോലിക്കെത്തിയ ആദം അലി ആദ്യം കത്തി കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ചും മനോരമയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തൊട്ടടുത്ത വീട്ടുവളപ്പിൽ കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിന് ശേഷം തിരുവനന്തപുരത്തുനിന്ന് രക്ഷപ്പെട്ട ആദം അലിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് പിടികൂടിയത്.

രണ്ട് മാസം മുൻപാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നതുകൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തിൽ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കിണറ്റിൽ ഇട്ടശേഷം മുറിയിലേക്ക് പോയി. അതിനിടെ ആറുപവൻ സ്വർണം മോഷ്ടിച്ചു.

കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റിൽനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടിൽനിന്ന് കാണാതായത്. ഇവരുടെ വീട്ടിൽനിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർ വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടില്ല. പിന്നാലെ വർക്കലയിലേക്ക് പോയിരുന്ന ഭർത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാൻ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്.

മുറിയിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആദം അലി നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇയാൾ ചെന്നൈ ട്രെയിനിൽ കയറി പോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് ആദം അലി കയറിപോയതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ചെന്നൈയിലെ സ്പെഷ്യൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP