Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തലവനെയും സ്വ​ർ​ണ​ക്ക​ട​ത്ത് ​ഇ​ട​നി​ല​ക്കാ​രനെയും കുറിച്ച് വിവരമില്ല; യു​വ​തി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ൾ​ക്ക് ​വേ​ണ്ടി​ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തലവനെയും സ്വ​ർ​ണ​ക്ക​ട​ത്ത് ​ഇ​ട​നി​ല​ക്കാ​രനെയും കുറിച്ച് വിവരമില്ല; യു​വ​തി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ൾ​ക്ക് ​വേ​ണ്ടി​ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആ​ല​പ്പു​ഴ​:​ ​മാ​ന്നാ​റി​ൽ​ ​നി​ന്ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘം​ യു​വ​തി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ൾ​ക്ക് ​വേ​ണ്ടി​ ​പൊ​ലീ​സ് ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചു.​ ​ദു​ബാ​യി​ലെ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​ഹ​നീ​ഫ്,​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ ​രാ​ജേ​ഷ് ​പ്ര​ഭ​ ​എ​ന്നി​വ​ർ​ക്കും​ ​ഇ​വ​രു​ടെ​ ​സ​ഹാ​യി​ക​ൾ​ക്കും ​വേണ്ടിയാണ് ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​പു​റ​ത്തി​റ​ക്കി​യ​ത്. ​ഇവർക്കായി ​പൊ​ന്നാ​നി,​ ​കൊ​ടു​വ​ള്ളി​ ​എ​ന്നി​വി​ട​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായിരുന്നില്ല. അതേസമയം, കേ​സി​ൽ​ ​പി​ടി​യി​ലാ​യി​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ക​സ്റ്റ​ഡി​യി​ൽ​ ​കി​ട്ടാ​ൻ​ ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി.

​ക​ഴി​ഞ്ഞ​ 22​ന് ​പു​ല​ർ​ച്ചെ​യാ​ണ് ​മാ​ന്നാ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ഏ​ഴാം​ ​വാ​ർ​ഡ് ​കു​ര​ട്ടി​ക്കാ​ട് ​വി​സ്മ​യ​ ​ഭ​വ​നി​ൽ​ ​ബി​നോ​യി​യു​ടെ​ ​ഭാ​ര്യ​ ​ബി​ന്ദു​വി​നെ​ ​ഒ​രു​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ത്. 22​ന് ​പു​ല​ർ​ച്ചെ മാന്നാറിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ​​ രാ​ത്രി 11.30ഓ​ടെ വ​ട​ക്ക​ഞ്ചേ​രി മു​ട​പ്പ​ല്ലൂ​രി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ടുകയായിരുന്നു. ഇ​വ​ർ ഓ​​ട്ടോ വി​ളി​ച്ച്​ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ബ​ന്ദി​യാ​ക്കിയ ശേഷമാണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ദു​ബൈ​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ഷ്യ​റാ​യി​രു​ന്ന ബി​ന്ദു ലോ​ക്​​ഡൗ​ണി​നു​മു​​മ്പ്​ നാ​ട്ടി​ലെ​ത്തി​യ​താ​ണ്. തി​രി​കെ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടു. പു​തി​യ ജോ​ലി അ​ന്വേ​ഷി​ച്ച്​ സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ പോ​യി 39ാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​ തിരികെ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​.

അ​ന്ന്​ രാ​ത്രി 9.30ന്​ ​വീ​ട്ടി​ലെ​ത്തി​യ ഏ​ഴം​ഗ​സം​ഘം കൈയിലുള്ള സാധനം ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒന്നും അറിയില്ലെന്ന്​ പറഞ്ഞപ്പോൾ ആ​ളു​മാ​റി​പ്പോ​യ​താ​ണെ​ന്നു പ​റ​ഞ്ഞ്​ തി​രി​കെ​പ്പോ​യി. തുടർന്ന്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.30ഒാ​ടെ 20 ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം വീ​ടു​വ​ള​ഞ്ഞ്​ ബിന്ദുവിനെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ക​ണ്ണും വാ​യും മൂ​ടി​ക്കെ​ട്ടി കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചാണ്​ തട്ടിക്കൊണ്ടുപോയത്​. ​ചെ​ങ്ങ​ന്നൂ​ർ​ ​ഡി​വൈ​ ​എ​സ്.​പി​ ​പി.​ആ​ർ.​ ​ജോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തിലാ​ണ് ​അ​ന്വേ​ഷ​ണം.

എ​റ​ണാ​കു​ളം​ ​പ​റ​വൂ​ർ​ ​മ​ന്നം​ ​കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ​ ​വെ​ടി​മ​റ​ ​വീ​ട്ടി​ൽ​ ​അ​ൻ​ഷാ​ദ് ​(36​),​ ​പൊ​ന്നാ​നി​ ​ആ​ന​യ​ടി​ ​പാ​ല​യ്ക്ക​ൽ​ ​അ​ബ്ദു​ൽ​ ​ഫ​ഹ​ദ് ​(35​),​ ​തി​രു​വ​ല്ല​ ​കു​രി​ശു​ക​വ​ല​ ​ശ​ങ്ക​ര​മം​ഗ​ലം​ ​വീ​ട്ടി​ൽ​ ​ബി​നോ​ ​വ​ർ​ഗീ​സ് ​(39​),​ ​പ​രു​മ​ല​ ​തി​ക്ക​പ്പു​ഴ​ ​മ​ല​യി​ൽ​ ​തെ​ക്കേ​തി​ൽ​ ​ശി​വ​പ്ര​സാ​ദ് ​(​കു​ട്ട​പ്പാ​യി​–​ 37​),​ ​പ​രു​മ​ല​ ​കോ​ട്ട​യ്ക്ക​മാ​ലി​ ​സു​ധീ​ർ​ ​(​കൊ​ച്ചു​മോ​ൻ​–36​)​ ​എ​ന്നി​വ​രെ​യാ​ണ് ​മാ​ന്നാ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​ർ​ ​മ​ല​പ്പു​റം​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ന്നും​ ​ഇ​തി​ൽ​ ​അ​ൻ​ഷാ​ദ്,​ ​അ​ബ്ദു​ൽ​ ​ഫ​ഹ​ദ് ​എ​ന്നി​വ​രൊ​ഴി​കെ​യു​ള്ള​വ​ർ​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​സം​ഘ​ത്തി​നു​ ​പ്രാ​ദേ​ശി​ക​മാ​യി​ ​സ​ഹാ​യം​ ​ന​ൽ​കി​യ​വ​രാ​ണെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ ​മാ​ന്നാ​ർ,​ ​പ​രു​മ​ല​ ​സ്വ​ദേ​ശി​ക​ളാ​ണ് ​വീ​ടാ​ക്ര​മി​ച്ച് ​യു​വ​തി​യെ​ ​സം​ഘ​ത്തി​ന് ​കൈ​മാ​റി​യ​ത്.​ ​പ്ര​ധാ​ന​ ​പ്ര​തി​ ​രാ​ജേ​ഷ് ​പ്ര​ഭാ​ക​റി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ലു​ള്ള​ ​ഇ​ന്നോ​വ​ ​കാ​റി​ലാ​ണ് ​ബി​ന്ദു​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ത്.​ ​അ​ബ്ദു​ൽ​ ​ഫ​ഹ​ദാ​ണ് ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​ആ​ ​വാ​ഹ​ന​ത്തി​ൽ​ ​അ​ൻ​ഷാ​ദു​മു​ണ്ടാ​യി​രു​ന്നു.​ ​ഒ​ന്ന​ര​കി​ലോ​യി​ല​ധി​കം​ ​സ്വ​ർ​ണ​മാ​ണ് ​യു​വ​തി​ ​ക​ട​ത്തി​യ​ത്.​ ​മാ​ലി​യി​ൽ​ ​സ്വ​ർ​ണം​ ​ഉ​പേ​ക്ഷി​ച്ചെ​ന്ന​ ​വാ​ദം​ ​ക​ള​വാ​ണെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​യും​ ​നി​ഗ​മ​നം.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ​പി​ന്നാ​ലെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​പൊ​ലീ​സ് ​സം​ഘ​ത്തോ​ട് ​കൃ​ത്യ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ബി​ന്ദു​വി​ന്റെ​ ​വീ​ട്ടു​കാ​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​ഇ​ത് ​തു​ട​ക്ക​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചെ​ങ്കി​ലും​ ​പൊ​ലീ​സി​ന്റെ​ ​ശ​ക്ത​മാ​യ​ ​നീ​ക്ക​ങ്ങ​ളാ​ണ് ​സ്വ​ർ​ണ​ ​ക​ള്ള​ക്ക​ട​ത്തി​നെ​യും​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ളെ​യും​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ലോ​ബി​ക​ളെ​യും​ ​തി​രി​ച്ച​റി​യാ​ൻ​ ​സ​ഹാ​യി​ച്ച​ത്.​ ​കേ​സി​ൽ​ ​ഇ​നി​യും​ ​പ്ര​ധാ​ന​ ​പ്ര​തി​ക​ളു​ൾ​പ്പെ​ടെ​ ​ഏ​താ​നും​ ​പേ​രെ​ ​കൂ​ടി​ ​പി​ടി​കൂ​ടാ​നു​ള്ള​താ​യി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം,​ ​മുൻപ് മൂ​ന്ന് ​ത​വ​ണ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​താ​യി​ ​സ​മ്മ​തി​ച്ച​ ​ബി​ന്ദു​ ​ഇ​ത്ത​വ​ണ​ ​ക​ട​ത്തി​യ​ ​സ്വ​‌​ർ​ണം​ ​മാ​ലി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ചു​വെ​ന്ന​ ​വാ​ദം​ ​വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​പൊ​ലീ​സ്.​ ​സ്വ​ർ​ണ​ ​ക​ള്ള​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ബി​ന്ദു​വി​ന് ​ക​സ്റ്റം​സ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രി​ക്കെ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP