Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട്ടെ സ്‌കൂളിൽ ടിസി വാങ്ങാനെത്തിയ കുട്ടിയെ കാമുകനും സംഘവും തട്ടിക്കൊണ്ടു പോയി; പ്രതികളുടേത് വാട്ട്‌സ്ആപ്പിന്റെ രഹസ്യ ആപ്പ് മാത്രം ഉപയോഗിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടുന്ന രീതി; ഒടുവിൽ നിർണ്ണായക അറസ്റ്റ്; പിടിയിലായ അരുണും മയക്കുമരുന്നിന് അടിമ

കോഴിക്കോട്ടെ സ്‌കൂളിൽ ടിസി വാങ്ങാനെത്തിയ കുട്ടിയെ കാമുകനും സംഘവും തട്ടിക്കൊണ്ടു പോയി; പ്രതികളുടേത്  വാട്ട്‌സ്ആപ്പിന്റെ രഹസ്യ ആപ്പ് മാത്രം ഉപയോഗിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടുന്ന രീതി; ഒടുവിൽ നിർണ്ണായക അറസ്റ്റ്; പിടിയിലായ അരുണും മയക്കുമരുന്നിന് അടിമ

എം എ എ റഹ്മാൻ


കോഴിക്കോട്: പാതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് പുറക്കാട്ടിരി സ്വദേശി വെള്ളച്ചുംകണ്ടി അരുൺ (27) മയക്കുമരുന്നിന് അടിമായാണെന്നും ഇയാൾക്ക് മയക്കുമരുന്നു കച്ചവടമുണ്ടായിരുന്നെന്നും കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക സംഘത്തലവനും ടൗൺ അസി. പൊലിസ് കമ്മിഷണറുമായ പി ബിജുരാജ് വ്യക്തമാക്കി. സ്‌നേഹിച്ച് വിവാഹം കഴിച്ച പെയിന്റിങ് തൊഴിലാളിയായ അരുൺ പതിവായി ജോലിക്കു പോകുന്ന ആളായിരുന്നില്ല.

പതിനാറുകാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഘത്തിൽപ്പെട്ട അരുണിനെ ഇന്നലെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. പെൺകുട്ടിയെ പ്രണയം നടിച്ച് സംഘത്തിലേക്കു എത്തിച്ച യുവാവിനെയും കേസിൽ പ്രതിയായ മറ്റൊരാളെയും ഇനിയും പിടികൂടാനുണ്ടെന്നും അവർ അധികം വൈകാതെ വലയിലാവുമെന്നും അസി. കമ്മിഷണർ സൂചന നൽകി.
ഉള്ളിയേരി സ്വദേശിനിയായ പെൺകുട്ടി നഗരത്തിലെ വിദ്യാലയത്തിൽ ജൂലൈ ആറിന് ടി സി വാങ്ങാൻ ചെന്നപ്പോഴായിരുന്നു കാമുകനുൾപ്പെട്ട മയക്കുമരുന്നു സംഘം തട്ടിക്കൊണ്ടുപോയത്.

കേസിലെ മുഖ്യപ്രതി പുറക്കാട്ടിരിയിലെ ബൈത്തുൽ നൂറിൽ അബ്ദുനാസറിനെ ബംഗളൂരുവിൽനിന്ന് കഴിഞ്ഞ മാസം എട്ടിന് പെൺകുട്ടിയോടൊപ്പം അന്വേഷണ സംഘം പിടികൂടിയിരുന്നു. പെൺകുട്ടി സ്വന്തം വീട്ടിൽ ഇപ്പോൾ അമ്മയോടൊപ്പമാണ് കഴിഞ്ഞുവരുന്നത്. മയക്കുമരുന്നു സംഘത്തിലേക്കു ഈ കുട്ടി എത്തിയതുമായി ബന്ധപ്പെട്ട് ഇനിയും ഏറെ കാര്യങ്ങൾ വെളിപ്പെടാനുണ്ട്. കേസുമായി ബന്ധപ്പെട്ട് പെരിയായിൽ സുബിൻ (22), കൊളത്തൂർ കുന്നത്തുതാഴെകുനി സിറാജ് (38) എന്നിവരും നേരത്തെ പൊലിസിന്റെ പിടിയിലായിരുന്നു. 

ഒരു മാസത്തോളം കർണാടകയിലും മറ്റുമായി ഒളിവിലായിരുന്ന അരുണിനെ പിടികൂടാൻ സാധിച്ചത് വലിയ നേട്ടമായാണ് പൊലിസ് കാണുന്നത്. വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽനിന്നായിരുന്നു അറസ്റ്റ് ചെയതത്. വാട്ട്‌സ്ആപ്പിന്റെ രഹസ്യ ആപ്പ് മാത്രം ഉപയോഗിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടുന്ന രീതിയായിരുന്നു അന്വേഷണത്തിൽ പൊലിസിനെ കുഴക്കിയത്. ഇത് പലപ്പോഴും കൈയിൽ കിട്ടിയെന്ന അവസ്ഥയിൽ പ്രതി വഴുതിപോകുന്നതിലേക്കു വഴിവച്ചിരുന്നു.

അതിവിദഗ്ധമായ മുൻകരുതലോടെയാണ് അരുൺ ഒളിവുജീവിതം നയിച്ചിരുന്നതെന്നും പൊലിസ് പറയുന്നു. മുൻപും കുറ്റകൃത്യങ്ങളിൽ പങ്കാളിയായ അരുണിനെതിരേ കൊലപാതക ശ്രമത്തിന് ചേവായൂർ പൊലിസ് സ്റ്റേഷനിലും കേസുണ്ട്. പ്രതി പിടിയിലായത് ഈ കേസിലും ഏറെ നിർണായകമാവും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP