Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ

സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നായി അറിയുന്നതിനാലാണ് ജലീൽ എൻഐഎ-ഇഡി ചോദ്യം ചെയ്യൽ മറച്ചുവെച്ച് ഗോപ്യമായി ചോദ്യം ചെയ്യലിന് എത്താൻ കഴിയുമോ എന്ന വഴി തേടി സ്വയം പരിഹാസ്യനായി മാറിയത്. ഇപ്പോഴും ഖുറാനെ തൊട്ടു സത്യം ചെയ്തു മുന്നോട്ടു പോകുന്ന ജലീൽപക്ഷെ ഭയപ്പാടിലാണ്. യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടന്നില്ലെന്ന് പറയാൻ ഞാൻ ആളല്ല എന്നാണ് ഇപ്പോൾ മന്ത്രി ജലീൽ പറയുന്നത്.

ഇതെല്ലാം മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണ്. ഖുറാൻ എത്തിച്ചപ്പോൾ അതിൽ 20 കിലോ സ്വർണവും കൂടി യുഎഇയിൽ നിന്ന് എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇത് ചോദിച്ചറിയാനാണ് മന്ത്രിയെ എട്ടു മണിക്കൂർ എൻഐഎ ചോദ്യം ചെയ്തത്. ഈ ഇരുപത് കിലോ സ്വർണം കോഴിക്കോട്ടെ ഒരു മതപണ്ഡിതന് എത്തിച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ജലീലുമായി ഏറ്റവും അടുത്ത് ബന്ധമുള്ള മതപണ്ഡിതനാണിത്. മതപണ്ഡിതനുള്ള പണം ഗോൾഡായി കേരളത്തിലേക്ക് വന്നു. അത് വന്നത് ഖുറാനു ഒപ്പമാണ്.

ഇരുപത് കിലോ തൂക്കവിത്യാസം അറിയാനാണ് ഖുറാൻ വന്ന രീതി അന്വേഷണ ഏജൻസികൾ വീണ്ടും വീണ്ടും പരിശോധന നടത്തിയത്. യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച കർട്ടണുകളിൽ ഒന്നിൽ നിറയെ നോട്ടു നിറച്ചു. എന്നിട്ട് തൂക്കം പരിശോധിച്ചു. യുഎഇയിൽ നിന്ന് വന്ന ഖുറാൻ ബോക്‌സിന്റെ തൂക്കം കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജലീൽ പറഞ്ഞ പ്രകാരമുള്ള ഖുറാനും അതിന്റെ തൂക്കവുമല്ല അന്വേഷണ ഏജൻസികൾകളുടെ കയ്യിൽ ഉള്ളത്. മതപണ്ഡിതനു വന്ന ഗോൾഡ് ഖുറാൻ വന്ന ബോക്‌സിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത് സുരക്ഷിതമായി കോഴിക്കോട് എത്തുകയും ചെയ്തു. സി ആപ്റ്റ് വാഹനത്തിലാണ് ഇത് പോയത് എന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇന്നും സിആപ്റ്റിൽ പരിശോധന വന്നതും ഇതിന്റെ ഭാഗം തന്നെയാണ്. സ്വർണ്ണക്കടത്തുമായി സിആപ്റ്റിനു അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സിആപ്റ്റ് അന്വഷണ ഏജൻസികൾ ഒഴിവാക്കി നിർത്താത്തത്.

ഗൾഫിൽ നിന്നും സ്വർണ്ണക്കടത്ത് പല വഴി യുഎഇ കോൺസുലേറ്റ് വഴി നടന്നു എന്ന കാര്യവും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മതപണ്ഡിതനിലെക്കും ജലീലിലേക്കും മാത്രമല്ല അന്വേഷണം പോകുന്നത് ബിനീഷ് കോടിയേരിയിലേക്കും കൂടിയാണ്. ബിനീഷ് കോടിയേരിയും മന്ത്രി ഇ.പി.ജയരാജന്റെ മകനും തമ്മിൽ അകലാനുണ്ടായ കാര്യവും അന്വേഷണ ഏജൻസികൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്വപ്നയുമായി ഇപിയുടെ മകൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സിപിഎമ്മിൽ ഉൾപ്പോരുകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അന്വേഷണ ഏജൻസികളുടെ സംശയമുനയിൽ ഉള്ളത് ജലീലും ബിനീഷ് കോടിയേരിയുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ ജലീലിനുള്ള ബന്ധം മുന്നിൽ നിൽക്കുമ്പോൾ ബിനീഷ് കോടിയേരിക്ക് ലഹരിമരുന്നു കടത്ത് കേസുകൾ കൂടി മുന്നിലുണ്ട്. ബിനീഷിന്റെ ബിനാമി എന്ന് അന്വേഷണ ഏജൻസികൾ കരുതുന്ന അനൂപ് മുഹമ്മദും കാർ പാലസിന്റെ ലത്തീഫും നൽകിയ മൊഴികൾ ബിനീഷിനെതിരെയുള്ള ശക്തമായ തെളിവുകൾ ആയി മുന്നിൽ നിൽക്കുന്നു. ഇവരെ കൂടാതെ മത പണ്ഡിതനിലേക്ക് കൂടി അന്വേഷണം നീണ്ടാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും. ലീഗിനെക്കാൾ കൂടുതൽ സിപിഎം പേടിക്കേണ്ട കേസായി ഇത് മാറുകയും ചെയ്യും. സിപിഎമ്മുമായി ഏറ്റവും അടുത്ത് നിൽക്കുന്ന മതപണ്ഡിതൻ എന്ന് മാത്രമല്ല ജലീലിനെ സിപിഎമ്മുമായി അടുപ്പിച്ച് നിർത്തുന്നതും ഇതേ മതപണ്ഡിതനാണ്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ ജലീലിനെ തള്ളിക്കളയാത്തത് ഈ മതപണ്ഡിതന്റെ സ്വാധീനം കാരണമാണ്.

ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ എൻഐഎയോ ഇഡിയോ തയ്യാറായില്ല. മറിച്ച് ഇനിയും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തും എന്നാണ് പറഞ്ഞത്. ഇത് മനസിലാക്കിയാണ് മുന്നണിയും പാർട്ടിയും പറഞ്ഞാൽ രാജി വയ്ക്കും എന്ന് ജലീൽ പറയുന്നത്. ജലീൽ ചോദ്യം ചെയ്യപ്പെടാനും അറസ്റ്റിലാകാനും സാധ്യതകൾ ഏറെയാണ്. ജലീൽ എൻഐഎയ്ക്ക് നൽകിയ മൊഴികൾ പലതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഖുറാൻ എത്തിയ കാര്യം മറച്ചുവെച്ചു. ഇത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല. യുഎഇ കോൺസുലെറ്റുമായി ഇടപാട് നടത്തുമ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യത്തിനും ജലീൽ മറുപടി പറഞ്ഞില്ല. ഇതോന്നും അറിയില്ല എന്ന് പറഞ്ഞോഴിയാൻ മന്ത്രി എന്ന നിലയിൽ ജലീലിനു കഴിയില്ല.

കസ്റ്റംസ് അറസ്റ്റ് പോലെയല്ല എൻഐഎ അറസ്റ്റ്. നൂറ്റിഎൺപതു ദിവസത്തിനുള്ളിൽ എൻഐഎയ്ക്ക് കുറ്റപത്രം സമർപ്പിച്ചാൽ മതി. അറസ്റ്റിലായാൽ ആറു മാസം വരെ ജാമ്യം ലഭിക്കില്ല. യുഎ പിഎ വകുപ്പുകൾ പ്രകാരമുള്ള കേസ് ആയതിനാലാണ് കുറ്റപത്രം വരുന്നത് വരെ ജയിലിൽ തന്നെ കഴിയേണ്ട അവസ്ഥ വരുന്നത്. കസ്റ്റംസിന് ആറു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഏഴു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ മാത്രം ഉള്ളതുകൊണ്ടാണ് അറുപത് ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യേണ്ട ആവശ്യം വരുന്നത്. അറുപത ദിവസം കഴിഞ്ഞാൽ കസ്റ്റംസ് കേസിൽ ജാമ്യം ലഭിക്കും. സ്വർണ്ണക്കടട്ത് കേസിൽ അറസ്റ്റിലുള്ള ജലീലിനു ജാമ്യം ലഭിച്ചത് ഇത് പ്രകാരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP