Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിതവേഗതയിൽ പാഞ്ഞ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്; നാട്ടുകാർ അറിയിച്ചതനുസരിച്ച് കാർ തടഞ്ഞപ്പോൾ ഇരുമ്പ് കമ്പിയുമായി പൊലീസുകാരെ നേരിട്ട് കാറിൽ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ സംഘം; നാലു പൊലീസുകാർ പരിക്കേറ്റ് ആശുപത്രിയിലായപ്പോൾ നാലു പേരെ റിമാൻഡ് ചെയ്ത് പൊലീസ്; കൊട്ടാരക്കരയിൽ പ്രാദേശിക നേതാക്കൾ തിണ്ണ മിടുക്ക് കാട്ടിയപ്പോൾ സംഭവിച്ചത്

അമിതവേഗതയിൽ പാഞ്ഞ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്; നാട്ടുകാർ അറിയിച്ചതനുസരിച്ച് കാർ തടഞ്ഞപ്പോൾ ഇരുമ്പ് കമ്പിയുമായി പൊലീസുകാരെ നേരിട്ട് കാറിൽ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ സംഘം; നാലു പൊലീസുകാർ പരിക്കേറ്റ് ആശുപത്രിയിലായപ്പോൾ നാലു പേരെ റിമാൻഡ് ചെയ്ത് പൊലീസ്; കൊട്ടാരക്കരയിൽ പ്രാദേശിക നേതാക്കൾ തിണ്ണ മിടുക്ക് കാട്ടിയപ്പോൾ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര : നട്ടപ്പാതിരയ്ക്ക് മദ്യപിച്ച് വാഹനമോടിച്ച് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ വിളയാട്ടം. മറ്റു വാഹനങ്ങൾ ഇടിച്ചിട്ട് ഇവർ കാറിൽ പായുന്നത് തടയാനെത്തിയ പൊലീസുകാരെ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ നാലു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്‌ച്ച അർധരാത്രി കൊട്ടാരക്കര ടൗണിലായിരുന്നു സംഭവം.മൊബൈൽ കൺട്രോൾ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഡിവൈഎഫ് ഐ നേതാക്കൾ അക്രമിച്ചത്. വാഹനം തടഞ്ഞ് ഇവരെ പിടികൂടാൻ ശ്രമിക്കവേയാണ് ഉദ്യോഗസ്ഥരെ ഇവർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചത്.

ഇത് ശ്രദ്ധയിൽപെട്ട ടൗണിലെ ഓട്ടോ തൊഴിലാളികളാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് രക്ഷകരായത്. സംഭവത്തിൽ ക്രൂരമായി മർദ്ദനമേറ്റ നാലു പൊലീസുകാർ ചികിത്സയിലാണ്. മുൻപ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഉദ്യോഗസ്ഥനും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തനിക്ക് അപകടം സംഭവിച്ചതാണെന്നും മർദ്ദിക്കരുതെന്നും അദ്ദേഹം കേണു പറഞ്ഞിട്ടും അക്രമികൾ ഇത് കേൾക്കാൻ കൂട്ടാക്കിയില്ല.

പൊലീസുകാരെ അക്രമിച്ചതിന് പിന്നാലെ വെട്ടിക്കവല മൊട്ടവിള സ്വദേശികളായ താരാഭവനിൽ എസ്.അഭിലാഷ്(31), കൊല്ലന്റഴികത്ത് വീട്ടിൽ പി.രാജേഷ്(33), വി.എൻ.നിവാസിൽ നന്ദു(24), ചെങ്ങമനാട് പതിക്കോട്ട് തെക്കതിൽ വി.വിഷ്ണു (20) എന്നിവരാണു പിടിയിലായത്. ക്രൂരമർദനമേറ്റ പൊലീസുകാരായ എം.എസ്.ഹരീഷ്(34), എസ്.സുജിത്ത്(32) എന്നിവർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. എസ്‌ഐ സുകുമാരൻ, ഡ്രൈവർ ജയേഷ് എന്നിവർക്കും പരുക്കേറ്റു.

ചെങ്ങമനാട് ഭാഗത്തുനിന്നു കൊട്ടാരക്കരയിലേക്കു ദേശീയപാതയിൽ കാറിലാണ് ഡിവൈഎഫ് ഐ നേതാക്കൾ യാത്ര ചെയ്തത്. അമിതവേഗത്തിലായിരുന്ന വാഹനം ബൈക്കുയാത്രികനെ ഇടിച്ചിട്ട ശേഷം മറ്റൊരു കാറിൽ തട്ടി. കാർ നിർത്താതെ പാഞ്ഞ വിവരം അറിഞ്ഞ കൺട്രോൾ റൂം പൊലീസ് ഇവരെ പിന്തുടർന്നു. പുലമണ്ണിലെ ഹോട്ടലിനു സമീപം കാർ പൊലീസ് തടഞ്ഞു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡരികിലെ ഇരുമ്പുകമ്പിയിൽ തട്ടി കാർ നിന്നു. പുറത്തിറങ്ങിയ അഭിലാഷും സംഘവും കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് വീശി പൊലീസുകാരെ ആക്രമിച്ചു. യൂണിഫോം വലിച്ചു കീറിയശേഷം മർദിച്ചു. തങ്ങളെ കുനിച്ചു നിർത്തി മുതുകിൽ ഇടിക്കുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തതായി ഹരീഷും സുജിത്തും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു ഹരീഷ്. പ്രതികൾ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP