Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാത്രിയിൽ ആഡംബര വാഹനങ്ങളിൽ യുവതികൾ അടക്കം ന്യൂജൻകാരുടെ ലഹരി കടത്ത്; സിന്തറ്റിക്ക് ലഹരിയിൽ മുങ്ങി കണ്ണൂരിന്റെ തെരുവുകൾ; അതിർത്തിയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനാവാതെ പൊലീസും എക്സൈസും

രാത്രിയിൽ ആഡംബര വാഹനങ്ങളിൽ യുവതികൾ അടക്കം ന്യൂജൻകാരുടെ ലഹരി കടത്ത്; സിന്തറ്റിക്ക് ലഹരിയിൽ മുങ്ങി കണ്ണൂരിന്റെ തെരുവുകൾ; അതിർത്തിയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനാവാതെ പൊലീസും എക്സൈസും

അനീഷ് കുമാർ

കണ്ണൂർ: ഇരുട്ടുവീണാൽ ആഡംബര കാറുകളിൽ മയക്കുമരുന്ന് കടത്താൻ യുവതികൾ ഉൾപ്പെടെയുള്ള ന്യൂജനറേഷൻകാർ ഇറങ്ങുന്നത് കണ്ണൂർ ജില്ലയിലെ പൊലിസിനും എക്സൈസിനും തീരാതലവേദന സൃഷ്ടിക്കുന്നു. പാതിരാത്രിയിലാണ് മയക്കുമരുന്ന് വിൽപനയുമായി ഒരു സംഘം ജില്ലയുടെ മുക്കിലും മൂലയിലും ഇറങ്ങുന്നത്. ഇതിനു മാത്രം സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവ് എവിടെ നിന്നാണ് എത്തുന്നതെന്നു അറിയാതെ നട്ടം തിരിയുകയാണ് പൊലിസും എക്സൈസും.

ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് വിൽപനാസംഘം വിലസുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പിടികൂടുന്ന മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും അളവ് വളരെ കൂടുതലാണെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂർസിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ, റൂറൽ എസ്. പി ഹേമലത എന്നിവരുടെ കീഴിലുള്ള ഡാൻസെഫ്, സ്പെഷ്യൽ ആൻഡിനർക്കോട്ടിക്ക് ടീം, ലോക്കൽ പൊലിസ്, എക്സൈസ് എന്നിവയുടെ സംയുക്ത റെയ്ഡു തുടർച്ചയായി നടത്തുമ്പോഴും അതിർത്തിയിലൂടെ മംഗ്ളൂര്, മൈസൂര് എന്നിവടങ്ങളിൽ നിന്നും മയക്കുമരുന്നിന്റെ വൻ ശേഖരം തന്നെയാണ് കണ്ണൂരിലെത്തുന്നത്. ഇതു തടയാൻ കഴിയാതെ വെള്ളം കുടിക്കുകയാണ് പൊലിസും എക്സൈസും.

നേരത്തെ ഇതരസംസ്ഥാന തൊഴിലാളികൾ മയക്കുമരുന്ന് കടത്തിൽ പങ്കാളികളാവുന്നത് കുറവാണെങ്കിൽ ഇപ്പോൾ അവരും സജീവമായി ഫീൽഡിലിറങ്ങിയത് മറ്റൊരു തലവേദനയായി മാറിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിപണനം നടക്കുന്നതെന്ന് കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടും ഉപഭോക്താക്കളായവരെ കണ്ടെത്തി മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കഴിയുന്നില്ല. അത്യന്തം ഭീകരമായ അവസ്ഥയിലൂടെയാണ് കണ്ണൂർ ജില്ല കടന്നു പോകുന്നത്. ലഹരിവിൽപനയ്ക്കെതിരെ യുവജന സംഘടനകളും സന്നദ്ധസംഘടനകളും നേരത്തെ ബോധവൽക്കരണ രംഗത്തിറങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ അവരും പിൻവലിഞ്ഞ മട്ടിലാണ്.

കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ കക്കാട് പുല്ലൂപ്പിൽ കാറിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയ സംഭവത്തിൽ പാനൂർ സ്വദേശിയായ കാർ ഉടമയെ കണ്ണൂർ പൊലിസ് ഇൻസ്പെക്ടർ പി. എബിനുമോഹൻചോദ്യം ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആർ. സി ഓണർഷിപ്പു ഇയാളുടെ പേരിലാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ചോദ്യം ചെയ്തത്. കുറ്റിയാട്ടൂർ സ്വദേശിയായ മറ്റൊരാൾക്ക് താൻ കാർ വാടകയ്ക്കു നൽകിയതാണെന്നാണ് ഈയാളുടെ മൊഴി. വ്യാഴാഴ്‌ച്ച പുലർച്ചെ കാറിൽ കടത്തിയിരുന്ന അഞ്ചുകിലോ കഞ്ചാവും, ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എം.ഡി. എം. എയുമാണ് പിടികൂടിയത്. പൊലിസ് റെയ്ഡിനിടെ ഓടിരക്ഷപ്പെട്ട കൊറ്റാളി, മട്ടന്നൂർ സ്വദേശികൾക്കായി പൊലിസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായാണ് പൊലിസിന് ലഭിച്ച വിവരം.

രാത്രികാല പരിശോധനയ്ക്കിടെ പൊലിസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമ്മാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8ഗ്രാം എം. ഡി. എം. എ തുടങ്ങി നിരോധിത മയക്കുമരുന്നുകളും രണ്ടുമൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു. പൊലിസ്പിടികൂടുമെന്നു ഉറപ്പായപ്പോഴാണ് പ്രതികൾ വാഹനത്തിൽ നിന്നുമിറങ്ങി ഓടിയത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

എന്നാൽ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ വിളിച്ചപ്പോൾ ആരാണ് ഫോണുടമയെന്നു വ്യക്തമായതായി പൊലിസ് പറഞ്ഞു. പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞതിനാൽ ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. രക്ഷപ്പെട്ടവർ കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തിവരുന്നവരാണെന്നാണ് പൊലിസ് പറയുന്നത്. വൻതോതിൽ മംഗ്ളൂര്, ബാംഗ്ളൂര് എന്നിവടങ്ങളിൽ നിന്നും കഞ്ചാവും മയക്കുമരുന്നും കൊണ്ടു വന്ന് കണ്ണൂരിലെ ചില സ്ഥലങ്ങളിൽ ചില്ലറ വിൽപന നടത്തിവരികയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

കഴിഞ്ഞ ദിവസം കോപ്പാലത്ത് വാടകവീടു കേന്ദ്രീകരിച്ചു സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവും വിൽപന നടത്തിയ യുവതിയടക്കം മൂന്നുപേരെയാണ് എക്സൈസ് വീടുവളഞ്ഞു പിടികൂടിയത്. തലശേരി സ്വദേശിനിയായ യുവതിയും രണ്ടു യുവാക്കളുമാണ് റെയ്ഡിൽ കുടുങ്ങുയത്. ഈ സംഘത്തിലുണ്ടായിരുന്ന രണ്ടു യുവാക്കൾ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP