Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐപിഎസ് ഓഫീസർ ഭാര്യയെ മൃ​ഗീയമായി മർദ്ദിച്ചത് അവിഹിത ബന്ധം ചോദ്യം ചെയ്തതോടെ; തനിക്ക് വേണ്ടതെല്ലാം ചെയ്യും എന്ന് വിളിച്ച് പറഞ്ഞ് കഴുത്തിൽ പിടിച്ച് തള്ളിയും തറയിലിട്ട് അടിച്ചും ക്രൂരത; ഹണിട്രാപ്പ് നായകൻ പുരുഷോത്തം ശർമക്ക് ഒടുവിൽ കസേര തെറിച്ചത് സ്വന്തം ഭാര്യയെ ക്രൂരമായി തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ; വീഡിയോ കാണാം

ഐപിഎസ് ഓഫീസർ ഭാര്യയെ മൃ​ഗീയമായി മർദ്ദിച്ചത് അവിഹിത ബന്ധം ചോദ്യം ചെയ്തതോടെ; തനിക്ക് വേണ്ടതെല്ലാം ചെയ്യും എന്ന് വിളിച്ച് പറഞ്ഞ് കഴുത്തിൽ പിടിച്ച് തള്ളിയും തറയിലിട്ട് അടിച്ചും ക്രൂരത; ഹണിട്രാപ്പ് നായകൻ പുരുഷോത്തം ശർമക്ക് ഒടുവിൽ കസേര തെറിച്ചത് സ്വന്തം ഭാര്യയെ ക്രൂരമായി തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച മധ്യപ്രദേശിലെ ഐപിഎസ് ഓഫീസർ പുരുഷോത്തം ശർമയ്‌ക്കെതിരെ നടപടിയെടുത്തു. പുരുഷോത്തം ശർമയെ സ്ഥാനത്തു നിന്ന് നീക്കി. ഈ ഉത്തരവിന്റെ പകർപ്പ് സർക്കാരിന്റെ ആഭ്യന്തര വകുപ്പും നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ ഡിജിപി ലെവൽ ഓഫീസറായ പുരുഷോത്തം ശർമയെ സംശയാസ്പദമായി ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. ഇതിനുശേഷം ശർമ വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ആഭ്യന്തരമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് മകൻ പാർത്ത​ഗൗതം ശർമ അയക്കുകയായിരുന്നു. പിതാവിനെതിരെ കർശന നടപടിയെടുക്കണമെന്ന് മകൻ ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്നാണ് ഇപ്പോൾ മധ്യപ്രദേശ് സർക്കാർ പുരുഷോത്തം ശർമയ്‌ക്കെതിരെ നടപടിയെടുത്തത്.

മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഭാര്യയെ പുരുഷോത്തം ശർമ്മ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഭാര്യയെ വീട്ടിനുള്ളിൽ വച്ച് പുരുഷോത്തം ശർമ്മ ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുഖത്തടിച്ചും കഴുത്തുപിടിച്ച് തിരിച്ചും മുടിയിൽ പിടിച്ച് വലിച്ചുമായിരുന്നു മർദ്ദനം. അതിനിടെ രണ്ടുപേർ പുരുഷോത്തം ശർമ്മയെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് നിലത്തേയ്ക്ക് തള്ളിയിട്ട ശേഷവും ഒരു ദയയുമില്ലാതെയുള്ള മർദ്ദനം തുടർന്നു.

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മറ്റൊരു സ്ത്രീയോടൊപ്പമുള്ള ഭർത്താവിന്റെ വീഡിയോ ഭാര്യ കണ്ടെത്തി. ഇതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. 'ഇതാണ് നിങ്ങളുടെ ശരിയായ മുഖം' - വീഡിയോ കാണിച്ച് കൊണ്ട് ഭാര്യ പറഞ്ഞു. 'എനിക്ക് വേണ്ടതെല്ലാം ഞാൻ ചെയ്യും' - പുരുഷോത്തം ശർമ്മ മറുപടിയായി പറഞ്ഞു. വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു

ഇത് തന്റെ കുടുംബകാര്യമാണെന്നും ഭാര്യയുമായുള്ള ബന്ധത്തിൽ താൻ മടുത്തുവെന്നും പുരുഷോത്തം നേരത്തേ വ്യക്തമാക്കിയിരുന്നു. പുരുഷോത്തം ശർമ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശർമയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനുശേഷം പ്രകോപിതനായ ഡിജി പുരുഷോത്തം ശർമ വീട്ടിൽ വെച്ച് ഭാര്യയെ അടിക്കാൻ തുടങ്ങി. പ്രതിരോധത്തിൽ കത്രികകൊണ്ട് ഭാര്യ പുരുഷോത്തം ശർമയെ ആക്രമിച്ചു. അതേസമയം, വീട്ടിലെ ആരോ സംഭവത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു.

വൈറൽ വീഡിയോയിൽ പുരുഷോത്തം ശർമ ഭാര്യയെ മർദ്ദിക്കുകയാണ്. പ്രതിരോധത്തിനായി ഭാര്യ കത്രികയും കൈയിൽ വയ്ക്കുന്നുണ്ട്. അതേസമയം, വീട്ടിലെ രണ്ട് ജീവനക്കാർ മധ്യസ്ഥതയിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ പുരുഷോത്തം ശർമ ഭാര്യയെ അപമാനിക്കുകയാണ്. പുരുഷോത്തം ശർമ്മ നിലവിൽ സംസ്ഥാന പൊലീസിലെ പ്രത്യേക ഡിജി പൊലീസ് പ്രൊസിക്യൂഷനാണ്.

നേരത്തെ പുരുഷോത്തം ശർമ്മ എസ്ടിഎഫിന്റെ ഡിജി ആയിരിക്കുമ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹണിട്രാപ്പ് അഴിമതിയുടെ സമയത്ത് അദ്ദേഹത്തിന്റെ പേരും ഉയർന്നിരുന്നു. ഹണിട്രാപ്പ് കേസിൽ പുരുഷോത്തം ശർമയുടെ പേര് ഉയർന്നപ്പോൾ, തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതിനുശേഷം അന്നത്തെ കമൽനാഥ് സർക്കാർ പുരുഷോത്തം ശർമയെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP